UPDATES

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; 7 വര്‍ഷം കഠിന തടവ് മാത്രം

അഴിമുഖം പ്രതിനിധി

സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി. 7 വര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. കേസില്‍ ഗോവിന്ദച്ചാമിക്ക് കേരള ഹൈക്കോടതി വധ ശിക്ഷ വിധിച്ചിരുന്നു. വധശിക്ഷ റദ്ദാക്കണമെന്ന വിധിയിലാണ്  സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. ഗോവിന്ദച്ചാമി സൌമ്യയെ കൊലപ്പെടുത്തി എന്നത് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാലാണ് സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കിക്കൊണ്ട് കോടതി ശിക്ഷ വെട്ടിക്കുറച്ചത്. 

അറസ്റ്റിലായത് മുതലുള്ള കാലാവധി തടവില്‍ കഴിഞ്ഞതായി കണക്കാക്കുമെന്നും ശേഷിക്കുന്ന കാലം തടവനുവഭിച്ചാല്‍ മതിയെന്നും കോടതി അറിയിച്ചതിനാല്‍ ഒന്നര വര്‍ഷം കൂടി ഗോവിന്ദച്ചാമിക്ക് ശിക്ഷ അനുവദിച്ചാല്‍ മതിയാകും. 

“ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടു വാദിപ്പിച്ചു എന്‍റെ മോളുടെ കേസ് കുഴച്ചു മറിച്ചു. പരാതികളുമായി മുഖ്യമന്ത്രിയെ കാണും. ഇനി ഒരു സൌമ്യ ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിച്ചു. നീതിക്കായി ഏതറ്റം വരെയും പോകും.” സൌമ്യയുടെ അമ്മ വിധിയോട് പ്രതികരിച്ചു.

കേസ് പരിഗണിക്കവെ കോടതി കൊലപാതകത്തിന് തെളിവുകള്‍ ആരാഞ്ഞതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രോസിക്യൂഷനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍