UPDATES

ഗോവിന്ദ ചാമിക്ക് വധശിക്ഷ നല്‍കണം; സൌമ്യയുടെ അമ്മ പുനഃപരിശോധന ഹര്‍ജി നല്‍കി

അഴിമുഖം പ്രതിനിധി

ഗോവിന്ദ ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സൌമ്യയുടെ അമ്മ സുമതി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അഡ്വ. ആല്‍ജോ വഴിയാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഹര്‍ജിയുടെ നിയമപരമായ നിലനില്‍പ്പിനെ കുറിച്ച് നിയമ വൃത്തങ്ങളില്‍ ആശങ്കയുണ്ടായിരുന്നു.

അതേസമയം കൊലപാതക കുറ്റം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍