UPDATES

സ്വന്തം നിലയ്ക്ക് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കും: സൗമ്യയുടെ അമ്മ

അഴിമുഖം പ്രതിനിധി

ഗോവിന്ദച്ചാമിയ്‌ക്കെതിരെ സ്വന്തം നിലയ്ക്ക് പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് സൗമ്യയുടെ അമ്മ. സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സന്തോഷും മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സൗമ്യയുടെ അമ്മ സ്വന്തം നിലയ്ക്ക് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് അറിയിച്ചത്. അതിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

എന്നാല്‍ സൗമ്യയുടെ അമ്മയ്ക്ക് സ്വന്തം നിലയ്ക്ക് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമവിദഗ്ദരുടെ ഇടയില്‍ ആശങ്കയുണ്ട്. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന പരാതി സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. സൗമ്യ കേസില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ചും പുനഃപരിശോധന ഹരജിയില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നിയമ മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. കൂടാതെ മുഖ്യമന്ത്രി അറ്റോര്‍ണി ജനറലുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. കേസ് തുറന്ന കോടതിയില്‍ വാദിക്കാനും സര്‍ക്കാര്‍ അപേക്ഷ നല്‍കുന്നുണ്ട്. വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം.

സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ മേല്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നു വിശദീകരിച്ചാണ് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍