UPDATES

101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രം വധ ശിക്ഷ; സൌമ്യ കേസില്‍ സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

സൌമ്യ കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി. വധശിക്ഷ ഒഴിവാക്കിയത് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ സാധിക്കൂ എന്നു കോടതി പറഞ്ഞു. സൌമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. 

സൌമ്യ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടു എന്നാണ് സാക്ഷി മൊഴി. സാക്ഷിയുടെ മൊഴിയാണോ അതോ ഡോക്ടറുടെ മൊഴിയാണോ വിശ്വാസത്തിലെടുക്കേണ്ടത് എന്നു കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ സെല്‍ഫ് ഗോളടിച്ചതാണോ എന്നു പിന്നീട് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. 

കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേ സമയം പ്രോസിക്യൂഷന്റെ ഈ നിലപാട് കോടതിയെ ചൊടിപ്പിക്കുക തന്നെ ചെയ്തു. അങ്ങനെയെങ്കില്‍ ഈ കാര്യം എന്തുകൊണ്ട് നിങ്ങള്‍ തുടക്കത്തില്‍ പറഞ്ഞില്ല എന്നു കോടതി ചോദിച്ചു. നിങ്ങളുടെ വാദം കേള്‍ക്കാനാണ് ഞങ്ങളുടെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ നീക്കി വെച്ചത് എന്നും കോടതി പറഞ്ഞു. കേസ് വാദം കേള്‍ക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി വെച്ചു. 

അതേ സമയം കേസില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷ എന്നു സൌമ്യയുടെ അമ്മ പ്രതികരിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍