UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ തൊലി കറുത്ത് പോയത് എന്റെ തെറ്റാണോ? ഒരു ദളിത് പെണ്‍കുട്ടിയുടേതാണ് ചോദ്യം തൊലി കറുത്തത് എങ്ങനെ എന്റെ തെറ്റാവും? ഒരു ദളിത് പെണ്‍കുട്ടി ചോദിക്കുന്നു തൊലി കറുത്തത് എങ്ങനെ എന്റെ തെറ്റാവും? ഒരു ദളിത് പെണ്‍കുട്ടി ചോദിക്കുന്നു

ടീം അഴിമുഖം

ടീം അഴിമുഖം

രാകേഷ് നായര്‍

ഈ സമൂഹത്തില്‍ ജീവിക്കേണ്ടതിനാവിശ്യമായ ക്വളിഫിക്കേഷനുകള്‍ എന്തൊക്കെയാണ്? വിദ്യാഭ്യാസമോ വ്യക്തിഗുണമോ അവിടെ നില്‍ക്കട്ടെ, അതു നിങ്ങള്‍ക്ക് അത്രകണ്ട് പ്രയോജനപ്പെടണമെന്നില്ല. സവര്‍ണ്ണ ജാതിക്കാരനായിരിക്കുക, തൊലിയുടെ നിറം വെളുപ്പായിരിക്കുക, കഴിയുമെങ്കില്‍ ഒരു ആണായി മാത്രം ജനിച്ചു ജീവിക്കുക. ഈ ഗുണങ്ങളൊക്കെയാണ് മാന്യമായൊരു സ്ഥാനം നിങ്ങള്‍ക്ക് നേടിത്തരുക. അത്ഭുതപ്പെടാനോ ഞെട്ടാനോ നില്‍ക്കരുത്. ഇതൊക്കെയാണ് ഈ കേരളത്തിലെ ഒരു സാമാന്യമനുഷ്യന് ജീവിക്കാനാവശ്യം. അങ്ങനെയല്ലെന്നു പറയാനൊക്കുമോ? എങ്കില്‍ പറയനോ പുലയനോ ആയി ജനിച്ചുപോയതുകൊണ്ട് ക്ലാസ് മുറികളില്‍ ഒറ്റപ്പെട്ടുപോകുന്ന കുരുന്നുകളും ജോലി സ്ഥലത്തു നിന്നു പുറത്താക്കപ്പെടുന്ന പെണ്‍കുട്ടിയുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു. കുഴിച്ചുമൂടിയെന്നു നാം പറയുന്ന പലതും ജീര്‍ണ്ണിക്കാതെ തന്നെയുണ്ട്. ചില രോഗങ്ങള്‍പോലെ, അവ അണ്‍ ക്യൂറബിള്‍ ആണ്. ചികിത്സകനില്‍ തന്നെ പടര്‍ന്നുപിടിച്ചുപോയ വ്യാധി.

ഏറെ ദിവസങ്ങളൊന്നും പിന്നിട്ടിട്ടില്ല എറണാകുളത്ത് തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്ജിലെ യുവ വനിത സംരംഭക സൗമ്യ ദേവിയെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പുറത്താക്കിയിട്ട്. എന്തായിരുന്നു സൗമ്യ ചെയ്ത അപരാധങ്ങള്‍? വാടക കുടിശ്ശിക വരുത്തി, മേലധികാരികളോടു ധാര്‍ഷ്ഠ്യത്തോടെ പെരുമാറി എന്നതോ? അതോ കാശില്ലാത്തൊരു പുലയ പെണ്‍കുട്ടി ബിസിനസ് ചെയ്യാന്‍ ഇറങ്ങിയതിലെ ശരികേടോ?

താന്‍ കുട്ടിക്കാലം മുതല്‍ താലോലിച്ച ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പരിശ്രമങ്ങള്‍ അവള്‍ കറുത്ത തൊലിയുള്ളവളായി പോയതുകൊണ്ടും അവളൊരു താഴ്ന്ന ജാതിയില്‍ ജനിച്ചുപോയതുകൊണ്ടും തകര്‍ക്കപ്പെട്ടതില്‍ നിന്നും എന്തായിരുന്നു സൗമ്യയുടെ മേലുള്ള യഥാര്‍ത്ഥ കുറ്റമെന്ന് വ്യക്തമല്ലേ.

കേരള സര്‍ക്കാരിന്റെ ആദ്യ ഗ്രാമീണ ഐടി സംരഭമായ ടെക്‌നോ ലോഡ്ജില്‍ നിന്ന് സൗമ്യയെ പുറത്താക്കാനായി നിരത്തിയ കാരണങ്ങള്‍ക്കൊപ്പം ഐ ടി പാര്‍ക്ക് സിഇഒ ആയ രഞ്ജിനി ബ്രറ്റ് വിളിച്ചു പറഞ്ഞതാണ്, ‘കാശില്ലാത്ത പുലയരൊക്കെ എന്തിനാണ് ബിസിനസ് ചെയ്യുന്നത്. വേറെ പണിക്കു പോവരുതോ’ എന്ന്. 

ജാതിയും നിറവുമൊക്കെ തന്നെയാണ് ഇവിടെ ജീവിക്കാനാവശ്യമായ കഴിവുകളെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ.

ഇനി സൗമ്യക്ക് പറയാനുള്ളത് കേള്‍ക്കൂ; 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതുകൊണ്ട് വാടക കൊടുക്കാന്‍ താമസിച്ചുപോയി എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരവുമൊക്കെ കുടിശിക ഇട്ടിരിക്കുന്നവരുള്ളപ്പോഴാണ് പതിനായിരം രൂപയുടെ കുടിശ്ശികക്കാരിയായ എനിക്ക് നോട്ടീസ് തരുന്നത്. ഈ കാര്യങ്ങള്‍ തിരിച്ചു ചോദിച്ചപ്പോള്‍, ഞാന്‍ ധാര്‍ഷ്ഠ്യക്കാരിയായി. ചെയ്ത ചില വര്‍ക്കുകളുടെ പ്രതിഫലം കിട്ടിയാല്‍ എനിക്ക് തീര്‍ക്കാമായിരുന്നതാണ് ഈ കുടിശ്ശിക. അതിനുള്ള സാവകാശം ചോദിച്ചിരുന്നതുമാണ്. ഒരു മാസത്തെ സമയം എനിക്ക് അനുവദിച്ച് കിട്ടിയിട്ടും, വൈരാഗ്യബുദ്ധിയോടെ എന്നെ അവിടെ നിന്നു പുറത്താക്കുകയായിരുന്നു. സി ഇ ഒ രഞ്ജിനി ബ്രറ്റിനായിരുന്നു എന്നെയവിടെ നിന്ന് പുറത്താക്കാന്‍ ഏറ്റവുമധികം ധൃതി. ആ സ്ഥാപനത്തിനുള്ളില്‍ നടന്ന പലസംഭവങ്ങളിലും അവരുടെ എതിര്‍പക്ഷത്തു നില്‍ക്കേണ്ടി വന്നതും, ഒരു പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ എന്റെ ഭാഗത്തു നിന്നുണ്ടായ ആത്മാര്‍ത്ഥശ്രമങ്ങളും അവരെ അസ്വസ്ഥരാക്കിയിരുന്നു. അതിനെല്ലാമുപരി ഞാനൊരു കറുത്തപ്പെണ്ണായി പോയതും.

വാടകയിനത്തില്‍ കുടിശ്ശിക വരുത്തിയതിന് അവരാദ്യം എനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു. ആ നോട്ടീസിനുള്ള മറുപടിയിലെ ചില ചോദ്യങ്ങള്‍ തിരിച്ച് ഉന്നയിച്ചതില്‍ പ്രകോപനം പൂണ്ട അവര്‍ ഞാന്‍ ധിക്കാരത്തോടെ പെരുമാറി എന്നുപറഞ്ഞ് എന്റെ കാബിനില്‍ കടന്നുവന്ന് പരസ്യമായി പുറത്തിറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു. അതിനു വഴങ്ങാതിരുന്നതോടെ ഇന്‍വെസ്റ്റര്‍മാരെ വിവരം അറിയിച്ച് എനിക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. എനിക്ക് ഒരുമാസത്തെ സാവകാശം അനുവദിച്ച ഇന്‍വസ്റ്റര്‍പോലും അവരുടെ നിലപാടുമാറ്റുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച അവര്‍ എന്റെ അസാന്നിധ്യത്തില്‍ തന്നെ കാബിനുള്ളിലെ സാധനങ്ങളൊക്കെ ഒഴിവാക്കി ശിക്ഷാവിധി നടപ്പാക്കി. ഈ കാഴ്ച്ചയാണ് ഞാനവിടെ ചെല്ലുമ്പോള്‍ കാണുന്നത്. എത്ര ക്രൂരമായിട്ടാണ് എന്റെ സ്വപ്‌നങ്ങള്‍ തല്ലിയുടച്ചു കളഞ്ഞത്.

സ്വന്തം ഉയര്‍ച്ചമാത്രമായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത്. യു കെയിലെ അഞ്ചുവര്‍ഷത്തെ പഠനത്തിനുശേഷം എനിക്ക് അവിടെ തന്നെ എന്റെ ജീവിതം തുടരാമായിരുന്നു. അല്ലെങ്കില്‍ ലോകത്തിന്റെ മറ്റെവിടെയെങ്കിലും. കൂടെയുള്ളവരെല്ലാം കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോയപ്പോഴും എനിക്ക് എന്റെ നാടുമതിയായിരുന്നു. സ്വന്തമായി ഒരു ബിസിനസ്സ്, അതിലൂടെ എനിക്ക് കൈപിടിച്ചു കയറ്റാന്‍ കഴിയുന്നവര്‍. അവരില്‍ സ്ത്രീകളുണ്ട്, വികലാംഗരുണ്ട്, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുണ്ട്, പരാജയപ്പെട്ടുപോയെന്നു കരുതിയവരുണ്ട്. കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് സഹായമായി മാറുകയെന്നതായിരുന്നു എന്റെ മനസ്സില്‍. എന്റെ ജീവിതം തന്നെയായിരുന്നു അങ്ങനെയൊരു മനസ്സ് എനിക്ക് രൂപപ്പെടുത്തി തന്നതും.

വെറും സാധരണമായൊരു കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. അമ്മയുടെ ജോലിയായിരുന്നു പ്രധാന ആശ്രയം. എങ്ങനെയെന്നറിയില്ല, കുട്ടിക്കാലം തൊട്ട് ഒരു മികച്ച ബിസിനസ്സുകാരിയാവുക എന്നതായിരുന്നു ആഗ്രഹം. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അതെനിക്കൊപ്പം വലുതായി വന്നൂ. ബിഎസ്‌സി നഴ്‌സിംഗിന് അഡ്മിഷന്‍ കിട്ടിയിട്ടും പോയില്ല. ഡിഗ്രി ക്ലാസുകളില്‍ ഇരുന്നു സ്വപ്‌നം കണ്ടതും ബിസിനസ് ആയിരുന്നു. ഡിഗ്രി കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദം കിട്ടി. തുടര്‍ന്ന് കുറച്ചുകാലം ടീച്ചിംഗ് പ്രൊഫഷനില്‍ നിന്നശേഷമാണ് സ്‌കോളര്‍ഷിപ്പോടുകൂടി യുകെയില്‍ പഠനത്തിന് അവസരമൊരുങ്ങുന്നത്. യുകെയില്‍ വിട്ട് പഠിപ്പിക്കാനുള്ള പാങ്ങൊന്നുമില്ലാതിരുന്ന എന്റെ വീട്ടുകാര്‍ക്കു താങ്ങായത് കുടുംബശ്രീയായിരുന്നു. അങ്ങനെ പലരുടെയും നല്ലമനസ്സിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ യുകെയില്‍ പോകുന്നതും പഠിക്കുന്നതും. അവിടെ നിന്ന് മനസ്സുനിറയെ മോഹങ്ങളുമായി വന്ന എനിക്ക് പക്ഷേ ഇവിടെ നേരിടേണ്ടി വന്നതോ? വര്‍ണ്ണവെറിയുടെ കഥകള്‍ പറഞ്ഞുകേള്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ യുകെയില്‍ അഞ്ചുവര്‍ഷം ജീവിച്ച എനിക്ക് അവിടെ നിന്ന് ഒരിക്കല്‍പ്പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇവിടെ നിന്നുണ്ടായത്. തൊലിയുടെ നിറം പറഞ്ഞു അവഹേളിച്ചാല്‍ ബ്രിട്ടനില്‍ ശിക്ഷയുണ്ട്. വെളുത്തവരായ അവര്‍ കറുത്തവരെ അപഹസിക്കാന്‍ ശ്രമിക്കാതിരിക്കുമ്പോള്‍ ഇവിടെ തവിട്ടുതൊലിക്കാരാണ് കറുത്തവനെ പുച്ഛിക്കുന്നത്.

ആ സ്ത്രീ എന്നെ മാത്രമാണ് അധിക്ഷേപിച്ചതെങ്കില്‍ ഞാനവരോട് ക്ഷമിക്കുമായിരുന്നു. പക്ഷെ ഒരു സമുദായത്തെയാണ് അവര്‍ വിലകുറഞ്ഞവരായി കണ്ട് ആക്ഷേപിച്ചത്. എന്താണ് ഇവിടെ മനുഷ്യനെ അളക്കാനുള്ള മാനദണ്ഡം? ഒരു ജോലിക്ക് ആവശ്യം വിദ്യാഭ്യാസയോഗ്യതയാണോ അതോ മേല്‍ജാതിയില്‍ പിറക്കുന്നതാണോ? ഓരോ ദളിതനും അവന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജാതിവെറിയുടെ ഇരയായി മാറുന്നുണ്ട് ഈ കാലത്തും. ജോലിസ്ഥലത്ത്, പൊതുസ്ഥലത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, എവിടെയും നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ പരിഹസക്കപ്പെടാനും അവഗണിക്കപ്പെടാനും വിധിക്കപ്പെട്ടവരാണ് അവര്‍.

ഡിഗ്രിക്കു പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം, ചെമ്പരത്തിയുടെ ചേദം വരയ്ക്കാന്‍ എല്‍പ്പിച്ച ഒരു കന്യാസ്ത്രിയായ ടീച്ചറിന് മറ്റുകുട്ടികളെക്കാള്‍ വേഗത്തില്‍ ഞാന്‍ വരച്ചു എന്നത് എന്റെ അഹങ്കാരമായാണ് തോന്നിയത്. സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അവര്‍ എന്നോടു ചോദിച്ചത്, വരയ്ക്കാന്‍ അറിയാമെന്നുള്ള അഹങ്കാരമാണോ ഇയാള്‍ക്കെന്നാണ്? അന്നുതൊട്ട് അവരെനിക്ക് ഒരൊറ്റ സൈന്‍പോലും ഇട്ടുതന്നിട്ടില്ല. എന്റെ സഹപാഠിയായ മറ്റൊരു കുട്ടിയോടും അവര്‍ ഇങ്ങനെയായിരുന്നു പെരുമാറിയത്. ഞങ്ങള്‍ ഒരേ ജാതിക്കാരായിരുന്നു. അവള്‍ പക്ഷെ ആ ടീച്ചറിനോട് കരഞ്ഞും കാലുപിടിച്ചും സൈന്‍ വാങ്ങിക്കും. ഒരുദിവസം എന്റെ ഗുരുനാഥ എന്നോട്ട് നേരിട്ടു ചോദിച്ചത്, സൗമ്യക്ക് മറ്റേ കുട്ടി ചെയ്യുമ്പോലെ എന്നോട് അപേക്ഷിച്ചാല്‍ എന്താണെന്നാണ്. അവര്‍ എന്നെ എങ്ങനെയാണ് കാണുന്നത്, ശിഷ്യയായിട്ടോ അതോ അടിയാളത്തിയായിട്ടോ? ഹോസ്റ്റല്‍ റൂം എനിക്കൊപ്പം പങ്കിടാന്‍ മടിച്ച എന്റെ സഹാപാഠികളും എന്നെ എങ്ങനെയായിരുന്നു കണ്ടിരുന്നത്? എന്താണ് ഞാന്‍ അവരുടെയൊക്കെ മുന്നില്‍ ചെയ്ത തെറ്റ്. ഏത് ജാതിയില്‍, ഏതു കുലത്തില്‍, ഏതു നിറത്തില്‍ ജനിക്കണമെന്നൊക്കെ തീരുമാനിക്കാന്‍ ഒരു മനുഷ്യന് കഴിയുമോ? പുലയ സമുദായത്തില്‍ ജനിച്ചുപോയതും തൊലിയുടെ നിറം കറുത്തുപോയതും എന്റെ തെറ്റാണോ?

ഡിഗ്രി കഴിഞ്ഞ് എറണാകുളത്തുള്ള പല സ്ഥാപനങ്ങളിലും ഒരു ജോലിക്കായി ഞാന്‍ കയറിയിറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം എന്റെ ഡിസ്‌ക്വാളിഫിക്കേഷന്‍ എനിക്ക് അപ്പിയറന്‍സ് ഇല്ലെന്നതായിരുന്നു. ഒരിക്കല്‍ ഒരു സ്ഥാപനത്തില്‍, ഓരേ ക്ലാസിലിരുന്ന പഠിച്ച ഒരേ യോഗ്യതയുള്ള ഞാനും എന്റെ സുഹൃത്തും അഭിമുഖത്തിനായി പോയി. അവളോട് പറഞ്ഞത്, നിങ്ങള്‍ക്ക് ജോലി ഉറപ്പാണെന്നാണ്. എന്റെ കാര്യത്തില്‍ അവര്‍ക്ക് ഉറപ്പുപറയാന്‍ പറ്റില്ലെന്നും. എനിക്കൊരു അപ്പിയറന്‍സ് ഇല്ലെന്ന്! എന്റെ സുഹൃത്താകട്ടെ മിടുക്കിയാണ് കാണാന്‍. എന്റെ സ്ഥാനത്തു നിന്ന് ഒന്നാലോചിച്ചു നോക്കൂ, എതത്രമാത്രം അപമാനിക്കപ്പെടും നിങ്ങളാണെങ്കില്‍. എന്റെ വീടിനടുത്തുള്ള, എല്‍എല്‍ബിയും ബിഎഡും കഴിഞ്ഞൊരു സുഹൃത്തുണ്ട്. അവളൊരു സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നു. പെട്ടെന്നാണ് യാതൊരു കാരണവുമില്ലാതെ പറഞ്ഞു വിടുന്നത്. മാനേജ്‌മെന്റിന് താല്‍പര്യമുള്ള, അവളെക്കാള്‍ യോഗ്യത കുറഞ്ഞ മറ്റൊരാളെ നിയമിക്കാനായിട്ടായിരുന്നു അത്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞത്, ഒരു തൂപ്പുജോലിയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ്. എല്‍എല്‍ബിയും ബി എഡ്ഡുമുള്ള ഒരാളുടെ വാക്കുകളാണതെന്ന് ഓര്‍ക്കണം. എന്തായിരുന്നു അവളുടെയും തെറ്റ്? കറുത്തുപോയതോ? കുറഞ്ഞജാതിക്കാരിയായതോ? യുകെയില്‍ നിന്ന് മടങ്ങിവന്നശേഷം ഇന്‍ഫോപാര്‍ക്കിലടക്കം എനിക്ക് തൊഴിലവസരങ്ങള്‍ വന്നതാണ്. ക്വാളിഫിക്കേഷന്‍വെച്ച് അവര്‍ക്കെല്ലാം എന്നെ വേണം. പക്ഷെ ഞാന്‍ കറുത്തതല്ലേ. ഞാനൊരു പുലയസമുദായിക്കാരിയല്ലേ…എനിക്ക് അപ്പിയറന്‍സ് ഇല്ലല്ലോ! അതുകൊണ്ട് ജോലിയുമില്ല.

എന്റെ നാട് എന്ന വികാരവുമായി മറ്റെല്ലാ സൗഭാഗ്യങ്ങളും വേണ്ടന്നുവച്ചു ഓടിവന്നതാണു ഞാന്‍. കാലം മാറിയെന്നും മനുഷ്യമനസ്സുകള്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുമെന്നും വിശ്വസിച്ചുപോയി ഞാന്‍. ഇല്ല ഒന്നും മാറിയിട്ടില്ല…എന്റെ തൊലിയുടെ നിറം കറുത്തിരിക്കുവോളം ഞാന്‍ തലകുനിച്ചു നില്‍ക്കേണ്ടവളാണോ!

പക്ഷെ, ഇതുകൊണ്ടന്നും തോല്‍ക്കാന്‍ എനിക്കു വയ്യാ…എനിക്ക് ജയിക്കണം..എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം. എനിക്കൊപ്പം നില്‍ക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവുമല്ലേ…!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് നായര്‍

ഈ സമൂഹത്തില്‍ ജീവിക്കാനാവിശ്യമായ യോഗ്യതകള്‍ എന്തൊക്കെയാണ്? വിദ്യാഭ്യാസമോ വ്യക്തിഗുണമോ അവിടെ നില്‍ക്കട്ടെ, അതു നിങ്ങള്‍ക്ക് അത്രകണ്ട് പ്രയോജനപ്പെടണമെന്നില്ല. സവര്‍ണ്ണ ജാതിക്കാരനായിരിക്കുക, തൊലിയുടെ നിറം വെളുപ്പായിരിക്കുക, കഴിയുമെങ്കില്‍ ഒരു ആണായി മാത്രം ജനിച്ചു ജീവിക്കുക. ഈ ഗുണങ്ങളൊക്കെയാണ് മാന്യമായൊരു സ്ഥാനം നിങ്ങള്‍ക്ക് നേടിത്തരുക. അത്ഭുതപ്പെടാനോ ഞെട്ടാനോ നില്‍ക്കരുത്. ഇതൊക്കെയാണ് ഈ കേരളത്തിലെ ഒരു സാമാന്യമനുഷ്യന് ജീവിക്കാനാവശ്യം. അങ്ങനെയല്ലെന്നു പറയാനൊക്കുമോ? എങ്കില്‍ പറയനോ പുലയനോ ആയി ജനിച്ചുപോയതുകൊണ്ട് ക്ലാസ് മുറികളില്‍ ഒറ്റപ്പെട്ടുപോകുന്ന കുരുന്നുകളും ജോലി സ്ഥലത്തു നിന്നു പുറത്താക്കപ്പെടുന്ന പെണ്‍കുട്ടിയുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു. കുഴിച്ചുമൂടിയെന്നു നാം പറയുന്ന പലതും ജീര്‍ണ്ണിക്കാതെ തന്നെയുണ്ട്. ചില രോഗങ്ങള്‍പോലെ, അവ അണ്‍ ക്യൂറബിള്‍ ആണ്. ചികിത്സകനില്‍ തന്നെ പടര്‍ന്നുപിടിച്ചുപോയ വ്യാധി.

ഏറെ ദിവസങ്ങളൊന്നും പിന്നിട്ടിട്ടില്ല എറണാകുളത്ത് തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോ ലോഡ്ജിലെ യുവ വനിത സംരംഭക സൗമ്യ ദേവിയെ അധികാരികള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പുറത്താക്കിയിട്ട്. എന്തായിരുന്നു സൗമ്യ ചെയ്ത അപരാധങ്ങള്‍? വാടക കുടിശ്ശിക വരുത്തി, മേലധികാരികളോടു ധാര്‍ഷ്ഠ്യത്തോടെ പെരുമാറി എന്നതോ? അതോ കാശില്ലാത്തൊരു പുലയ പെണ്‍കുട്ടി ബിസിനസ് ചെയ്യാന്‍ ഇറങ്ങിയതിലെ ശരികേടോ?

താന്‍ കുട്ടിക്കാലം മുതല്‍ താലോലിച്ച ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പരിശ്രമങ്ങള്‍ അവള്‍ കറുത്ത തൊലിയുള്ളവളായിപ്പോയതുകൊണ്ടും അവളൊരു താഴ്ന്ന ജാതിയില്‍ ജനിച്ചുപോയതുകൊണ്ടും തകര്‍ക്കപ്പെട്ടതില്‍ നിന്നും എന്തായിരുന്നു സൗമ്യയുടെ മേലുള്ള യഥാര്‍ത്ഥ കുറ്റമെന്ന് വ്യക്തമല്ലേ.

കേരള സര്‍ക്കാരിന്റെ ആദ്യ ഗ്രാമീണ ഐടി സംരഭമായ ടെക്‌നോ ലോഡ്ജില്‍ നിന്ന് സൗമ്യയെ പുറത്താക്കാനായി നിരത്തിയ കാരണങ്ങള്‍ക്കൊപ്പം ഐ ടി പാര്‍ക്ക് സിഇഒ ആയ രഞ്ജിനി ബ്രറ്റ് വിളിച്ചു പറഞ്ഞതാണ്, ‘കാശില്ലാത്ത പുലയരൊക്കെ എന്തിനാണ് ബിസിനസ് ചെയ്യുന്നത്. വേറെ പണിക്കു പോവരുതോ’ എന്ന്. 

ജാതിയും നിറവുമൊക്കെ തന്നെയാണ് ഇവിടെ ജീവിക്കാനാവശ്യമായ കഴിവുകളെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ.

ഇനി സൗമ്യക്ക് പറയാനുള്ളത് കേള്‍ക്കൂ…

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതുകൊണ്ട് വാടക കൊടുക്കാന്‍ താമസിച്ചുപോയി എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരവുമൊക്കെ കുടിശിക ഇട്ടിരിക്കുന്നവരുള്ളപ്പോഴാണ് പതിനായിരം രൂപയുടെ കുടിശ്ശികക്കാരിയായ എനിക്ക് നോട്ടീസ് തരുന്നത്. ഈ കാര്യങ്ങള്‍ തിരിച്ചു ചോദിച്ചപ്പോള്‍, ഞാന്‍ ധാര്‍ഷ്ഠ്യക്കാരിയായി. ചെയ്ത ചില വര്‍ക്കുകളുടെ പ്രതിഫലം കിട്ടിയാല്‍ എനിക്ക് തീര്‍ക്കാമായിരുന്നതാണ് ഈ കുടിശ്ശിക. അതിനുള്ള സാവകാശം ചോദിച്ചിരുന്നതുമാണ്. ഒരു മാസത്തെ സമയം എനിക്ക് അനുവദിച്ച് കിട്ടിയിട്ടും, വൈരാഗ്യബുദ്ധിയോടെ എന്നെ അവിടെ നിന്നു പുറത്താക്കുകയായിരുന്നു. സി ഇ ഒ രഞ്ജിനി ബ്രറ്റിനായിരുന്നു എന്നെയവിടെ നിന്ന് പുറത്താക്കാന്‍ ഏറ്റവുമധികം ധൃതി. ആ സ്ഥാപനത്തിനുള്ളില്‍ നടന്ന പലസംഭവങ്ങളിലും അവരുടെ എതിര്‍പക്ഷത്തു നില്‍ക്കേണ്ടി വന്നതും, ഒരു പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ എന്റെ ഭാഗത്തു നിന്നുണ്ടായ ആത്മാര്‍ത്ഥശ്രമങ്ങളും അവരെ അസ്വസ്ഥരാക്കിയിരുന്നു. അതിനെല്ലാമുപരി ഞാനൊരു കറുത്തപ്പെണ്ണായി പോയതും.

വാടകയിനത്തില്‍ കുടിശ്ശിക വരുത്തിയതിന് അവരാദ്യം എനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു. ആ നോട്ടീസിനുള്ള മറുപടിയിലെ ചില ചോദ്യങ്ങള്‍ തിരിച്ച് ഉന്നയിച്ചതില്‍ പ്രകോപനം പൂണ്ട അവര്‍ ഞാന്‍ ധിക്കാരത്തോടെ പെരുമാറി എന്നുപറഞ്ഞ് എന്റെ കാബിനില്‍ കടന്നുവന്ന് പരസ്യമായി പുറത്തിറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു. അതിനു വഴങ്ങാതിരുന്നതോടെ ഇന്‍വെസ്റ്റര്‍മാരെ വിവരം അറിയിച്ച് എനിക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. എനിക്ക് ഒരുമാസത്തെ സാവകാശം അനുവദിച്ച ഇന്‍വസ്റ്റര്‍മാര്‍പോലും അവരുടെ നിലപാടുമാറ്റുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച അവര്‍ എന്റെ അസാന്നിധ്യത്തില്‍ തന്നെ കാബിനുള്ളിലെ സാധനങ്ങളൊക്കെ ഒഴിവാക്കി ശിക്ഷാവിധി നടപ്പാക്കി. ഈ കാഴ്ചയാണ് ഞാനവിടെ ചെല്ലുമ്പോള്‍ കാണുന്നത്. എത്ര ക്രൂരമായിട്ടാണ് എന്റെ സ്വപ്‌നങ്ങള്‍ തല്ലിയുടച്ചു കളഞ്ഞത്.

സ്വന്തം ഉയര്‍ച്ചമാത്രമായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത്. യു കെയിലെ അഞ്ചുവര്‍ഷത്തെ പഠനത്തിനുശേഷം എനിക്ക് അവിടെ തന്നെ എന്റെ ജീവിതം തുടരാമായിരുന്നു. അല്ലെങ്കില്‍ ലോകത്തിന്റെ മറ്റെവിടെയെങ്കിലും. കൂടെയുള്ളവരെല്ലാം കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോയപ്പോഴും എനിക്ക് എന്റെ നാടുമതിയായിരുന്നു. സ്വന്തമായി ഒരു ബിസിനസ്സ്, അതിലൂടെ എനിക്ക് കൈപിടിച്ചു കയറ്റാന്‍ കഴിയുന്നവര്‍. അവരില്‍ സ്ത്രീകളുണ്ട്, വികലാംഗരുണ്ട്, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുണ്ട്, പരാജയപ്പെട്ടുപോയെന്നു കരുതിയവരുണ്ട്. കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് സഹായമായി മാറുകയെന്നതായിരുന്നു എന്റെ മനസ്സില്‍. എന്റെ ജീവിതം തന്നെയായിരുന്നു അങ്ങനെയൊരു മനസ്സ് എനിക്ക് രൂപപ്പെടുത്തി തന്നതും.

വെറും സാധരണമായൊരു കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. അമ്മയുടെ ജോലിയായിരുന്നു പ്രധാന ആശ്രയം. എങ്ങനെയെന്നറിയില്ല, കുട്ടിക്കാലം തൊട്ട് ഒരു മികച്ച ബിസിനസ്സുകാരിയാവുക എന്നതായിരുന്നു ആഗ്രഹം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതെനിക്കൊപ്പം വലുതായി വന്നു. ബിഎസ്‌സി നഴ്‌സിംഗിന് അഡ്മിഷന്‍ കിട്ടിയിട്ടും പോയില്ല. ഡിഗ്രി ക്ലാസുകളില്‍ ഇരുന്നു സ്വപ്‌നം കണ്ടതും ബിസിനസ് ആയിരുന്നു. ഡിഗ്രി കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദം കിട്ടി. തുടര്‍ന്ന് കുറച്ചുകാലം ടീച്ചിംഗ് പ്രൊഫഷനില്‍ നിന്നശേഷമാണ് സ്‌കോളര്‍ഷിപ്പോടുകൂടി യുകെയില്‍ പഠനത്തിന് അവസരമൊരുങ്ങുന്നത്. യുകെയില്‍ വിട്ട് പഠിപ്പിക്കാനുള്ള പാങ്ങൊന്നുമില്ലാതിരുന്ന എന്റെ വീട്ടുകാര്‍ക്കു താങ്ങായത് കുടുംബശ്രീയായിരുന്നു. അങ്ങനെ പലരുടെയും നല്ലമനസ്സിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ യുകെയില്‍ പോകുന്നതും പഠിക്കുന്നതും. അവിടെ നിന്ന് മനസ്സുനിറയെ മോഹങ്ങളുമായി വന്ന എനിക്ക് പക്ഷേ ഇവിടെ നേരിടേണ്ടി വന്നതോ? വര്‍ണ്ണവെറിയുടെ കഥകള്‍ പറഞ്ഞുകേള്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ യുകെയില്‍ അഞ്ചുവര്‍ഷം ജീവിച്ച എനിക്ക് അവിടെ നിന്ന് ഒരിക്കല്‍പ്പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇവിടെ നിന്നുണ്ടായത്. തൊലിയുടെ നിറം പറഞ്ഞു അവഹേളിച്ചാല്‍ ബ്രിട്ടനില്‍ ശിക്ഷയുണ്ട്. വെളുത്തവരായ അവര്‍ കറുത്തവരെ അപഹസിക്കാന്‍ ശ്രമിക്കാതിരിക്കുമ്പോള്‍ ഇവിടെ തവിട്ടുതൊലിക്കാരാണ് കറുത്തവനെ പുച്ഛിക്കുന്നത്.

ആ സ്ത്രീ എന്നെ മാത്രമാണ് അധിക്ഷേപിച്ചതെങ്കില്‍ ഞാനവരോട് ക്ഷമിക്കുമായിരുന്നു. പക്ഷെ ഒരു സമുദായത്തെയാണ് അവര്‍ വിലകുറഞ്ഞവരായി കണ്ട് ആക്ഷേപിച്ചത്. എന്താണ് ഇവിടെ മനുഷ്യനെ അളക്കാനുള്ള മാനദണ്ഡം? ഒരു ജോലിക്ക് ആവശ്യം വിദ്യാഭ്യാസയോഗ്യതയാണോ അതോ മേല്‍ജാതിയില്‍ പിറക്കുന്നതാണോ? ഓരോ ദളിതനും അവന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജാതിവെറിയുടെ ഇരയായി മാറുന്നുണ്ട് ഈ കാലത്തും. ജോലിസ്ഥലത്ത്, പൊതുസ്ഥലത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, എവിടെയും നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും വിധിക്കപ്പെട്ടവരാണ് അവര്‍.

ഡിഗ്രിക്കു പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം, ചെമ്പരത്തിയുടെ ഛേദം വരയ്ക്കാന്‍ എല്‍പ്പിച്ച ഒരു കന്യാസ്ത്രിയായ ടീച്ചറിന് മറ്റുകുട്ടികളെക്കാള്‍ വേഗത്തില്‍ ഞാന്‍ വരച്ചു എന്നത് എന്റെ അഹങ്കാരമായാണ് തോന്നിയത്. സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അവര്‍ എന്നോടു ചോദിച്ചത്, വരയ്ക്കാന്‍ അറിയാമെന്നുള്ള അഹങ്കാരമാണോ ഇയാള്‍ക്കെന്നാണ്? അന്നുതൊട്ട് അവരെനിക്ക് ഒരൊറ്റ സൈന്‍പോലും ഇട്ടുതന്നിട്ടില്ല. എന്റെ സഹപാഠിയായ മറ്റൊരു കുട്ടിയോടും അവര്‍ ഇങ്ങനെയായിരുന്നു പെരുമാറിയത്. ഞങ്ങള്‍ ഒരേ ജാതിക്കാരായിരുന്നു. അവള്‍ പക്ഷെ ആ ടീച്ചറിനോട് കരഞ്ഞും കാലുപിടിച്ചും സൈന്‍ വാങ്ങിക്കും. ഒരുദിവസം എന്റെ ഗുരുനാഥ എന്നോട്ട് നേരിട്ടു ചോദിച്ചത്, സൗമ്യക്ക് മറ്റേ കുട്ടി ചെയ്യുമ്പോലെ എന്നോട് അപേക്ഷിച്ചാല്‍ എന്താണെന്നാണ്. അവര്‍ എന്നെ എങ്ങനെയാണ് കാണുന്നത്, ശിഷ്യയായിട്ടോ അതോ അടിയാളത്തിയായിട്ടോ? ഹോസ്റ്റല്‍ റൂം എനിക്കൊപ്പം പങ്കിടാന്‍ മടിച്ച എന്റെ സഹാപാഠികളും എന്നെ എങ്ങനെയായിരുന്നു കണ്ടിരുന്നത്? എന്താണ് ഞാന്‍ അവരുടെയൊക്കെ മുന്നില്‍ ചെയ്ത തെറ്റ്. ഏത് ജാതിയില്‍, ഏതു കുലത്തില്‍, ഏതു നിറത്തില്‍ ജനിക്കണമെന്നൊക്കെ തീരുമാനിക്കാന്‍ ഒരു മനുഷ്യന് കഴിയുമോ? പുലയ സമുദായത്തില്‍ ജനിച്ചുപോയതും തൊലിയുടെ നിറം കറുത്തുപോയതും എന്റെ തെറ്റാണോ?

ഡിഗ്രി കഴിഞ്ഞ് എറണാകുളത്തുള്ള പല സ്ഥാപനങ്ങളിലും ഒരു ജോലിക്കായി ഞാന്‍ കയറിയിറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം എന്റെ ഡിസ്‌ക്വാളിഫിക്കേഷന്‍ എനിക്ക് അപ്പിയറന്‍സ് ഇല്ലെന്നതായിരുന്നു. ഒരിക്കല്‍ ഒരു സ്ഥാപനത്തില്‍, ഒരേ ക്ലാസിലിരുന്ന പഠിച്ച ഒരേ യോഗ്യതയുള്ള ഞാനും എന്റെ സുഹൃത്തും അഭിമുഖത്തിനായി പോയി. അവളോട് പറഞ്ഞത്, നിങ്ങള്‍ക്ക് ജോലി ഉറപ്പാണെന്നാണ്. എന്റെ കാര്യത്തില്‍ അവര്‍ക്ക് ഉറപ്പുപറയാന്‍ പറ്റില്ലെന്നും. എനിക്കൊരു അപ്പിയറന്‍സ് ഇല്ലെന്ന്! എന്റെ സുഹൃത്താകട്ടെ മിടുക്കിയാണ് കാണാന്‍. എന്റെ സ്ഥാനത്തു നിന്ന് ഒന്നാലോചിച്ചു നോക്കൂ, എത്രമാത്രം അപമാനിക്കപ്പെടും നിങ്ങളാണെങ്കില്‍.

എന്റെ വീടിനടുത്തുള്ള, എല്‍എല്‍ബിയും ബിഎഡും കഴിഞ്ഞൊരു സുഹൃത്തുണ്ട്. അവളൊരു സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നു. പെട്ടെന്നാണ് യാതൊരു കാരണവുമില്ലാതെ പറഞ്ഞു വിടുന്നത്. മാനേജ്‌മെന്റിന് താല്‍പര്യമുള്ള, അവളെക്കാള്‍ യോഗ്യത കുറഞ്ഞ മറ്റൊരാളെ നിയമിക്കാനായിട്ടായിരുന്നു അത്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞത്, ഒരു തൂപ്പുജോലിയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ്. എല്‍എല്‍ബിയും ബി എഡ്ഡുമുള്ള ഒരാളുടെ വാക്കുകളാണതെന്ന് ഓര്‍ക്കണം. എന്തായിരുന്നു അവളുടെയും തെറ്റ്? കറുത്തുപോയതോ? കുറഞ്ഞ ജാതിക്കാരിയായതോ? യുകെയില്‍ നിന്ന് മടങ്ങിവന്നശേഷം ഇന്‍ഫോപാര്‍ക്കിലടക്കം എനിക്ക് തൊഴിലവസരങ്ങള്‍ വന്നതാണ്. ക്വാളിഫിക്കേഷന്‍വെച്ച് അവര്‍ക്കെല്ലാം എന്നെ വേണം. പക്ഷെ ഞാന്‍ കറുത്തതല്ലേ. ഞാനൊരു പുലയസമുദായിക്കാരിയല്ലേ…എനിക്ക് അപ്പിയറന്‍സ് ഇല്ലല്ലോ! അതുകൊണ്ട് ജോലിയുമില്ല.

എന്റെ നാട് എന്ന വികാരവുമായി മറ്റെല്ലാ സൗഭാഗ്യങ്ങളും വേണ്ടന്നുവച്ചു ഓടിവന്നതാണ് ഞാന്‍. കാലം മാറിയെന്നും മനുഷ്യമനസ്സുകള്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുമെന്നും വിശ്വസിച്ചുപോയി ഞാന്‍. ഇല്ല ഒന്നും മാറിയിട്ടില്ല…എന്റെ തൊലിയുടെ നിറം കറുത്തിരിക്കുവോളം ഞാന്‍ തലകുനിച്ചു നില്‍ക്കേണ്ടവളാണോ!

പക്ഷെ, ഇതുകൊണ്ടൊന്നും തോല്‍ക്കാന്‍ എനിക്കു വയ്യ…എനിക്ക് ജയിക്കണം..എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം. എനിക്കൊപ്പം നില്‍ക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവുമല്ലേ…!

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍