UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗമ്യ വധക്കേസിലെ പരാമര്‍ശം: കട്ജു മാപ്പ് ചോദിച്ചു

നിരുപാധികം മാപ്പ് പറഞ്ഞതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.

സൗമ്യവധക്കേസില്‍ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മാപ്പ് ചോദിച്ചു. നിരുപാധികം മാപ്പ് പറഞ്ഞതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.

കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാന്‍ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. സൗമ്യ വധക്കേസ് വിധിയില്‍ കോടതി വിധിയെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശങ്ങളില്‍ നവംബര്‍ 11 നാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കേസില്‍ നവംബര്‍ 17ന് ഹാജരായ കട്ജു കോടതിയുമായി വാഗ്വാദം നടത്തുകയും ചെയ്തു.

സൗമ്യക്കേസില്‍ കേരള സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോടതി വിധിയെ വിമര്‍ശിച്ച കട്ജു കോടതിയിലെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കട്ജുവിന പോലൊരു മുതിര്‍ന്ന മുന്‍ ന്യായാധിപന്‌റെ നിലപാട് അറിയാന്‍ താല്‍പര്യപ്പെടുന്നു എന്ന് പറഞ്ഞ കോടതി കട്ജുവിനെ വിളിച്ച് വരുത്തി ശാസിച്ചിരുന്നു. കട്ജുവിനെ കോടതി മുറിയില്‍ നിന്ന് പുറത്താക്കാന്‍ വരെ കോടതി ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍