UPDATES

കായികം

ദാദയ്ക്ക് പുതിയ ഇന്നിങ്ങ്‌സ്; ബിസിസിഐ പ്രസിഡന്റാകുമെന്ന് സൂചനകള്‍

ഗാംഗുലിയുടെ സ്ഥാനാരോഹണം സംബന്ധിച്ച് ബിസിസിഐയിലും എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിക്ക് ഇനി പുതിയ ഇന്നിങ്ങ്‌സ്‌.   ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരനായ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് സൗരവ് എത്തിയേക്കുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ബിസിസിഐയെ ഉടച്ചുവാര്‍ക്കുക എന്ന ലോധ കമ്മിറ്റി റിപോര്‍ട്ടും തുടര്‍ന്നു വന്ന സുപ്രിം കോടതി ഉത്തരവുകളുമാണ് ഗാംഗുലിക്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള വഴി തുറന്നതെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഗാംഗുലിയുടെ സ്ഥാനാരോഹണം സംബന്ധിച്ച് ബിസിസിഐയിലും എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തമായ ക്രിക്കറ്റ് അസോസിയേഷനായ ബിസിസിഐയുടെ അധ്യക്ഷ പദവിയില്‍ രാഷ്ട്രീയക്കാര്‍ എത്തുന്നത് സുപ്രീം കോടതി വലക്കിയിരുന്നു. ഇത്തരക്കാരെ നീക്കിയ കോടതി മികച്ച മുന്‍ താരങ്ങള്‍ അധ്യക്ഷ പദം അലങ്കരിക്കുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റി, ഉപദേശക സമിതി, ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എന്നിവയില്‍ അംഗമാണ് സൗരവ് ഗാംഗുലി. വേറൊരും മത്സരിക്കാത്ത പക്ഷം താന്‍ മത്സരിക്കുമെന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുറിച്ച് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. ഗാംഗുലിക്ക് എതിര്‍സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍