UPDATES

കായികം

ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്ത്

അഴിമുഖം പ്രതിനിധി

ഇന്ത്യയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക കേവലം 79 റണ്‍സിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ആതിഥേയരായ ഇന്ത്യയ്ക്ക്‌ നിര്‍ണായകമായ 136 റണ്‍സിന്റെ ലീഡും ലഭിച്ചു. ഓഫ്‌സ്പിന്നറായ രവി ചന്ദ്ര അശ്വിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചുരുങ്ങിയ റണ്‍സിന് പുറത്താക്കുന്നതിന് ഇന്ത്യയെ സഹായിച്ചത്. അശ്വിന്‍ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അശ്വിന്റെ കരിയറിലെ 14-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. അശ്വിന് മികച്ച പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകളും വീഴ്ത്തി. രണ്ട് വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ എല്ലാവരും പുറത്താകുകയായിരുന്നു. 35 റണ്‍സ് എടുത്ത ജെപി ഡുമിനി മാത്രമാണ് ഇന്ത്യയുടെ സ്പിന്നാക്രമണത്തെ പ്രതിരോധിച്ച് നിന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍