UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൌത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ പ്രിന്‍സിപ്പാളുടെ വര്‍ണ്ണവെറി

അഴിമുഖം പ്രതിനിധി

സൌത്ത് ആഫ്രിക്കയിലെ വില്ലോമെഡ് സെക്കന്‍ഡറി സ്കൂള് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യക്കാരനായ പ്രിന്‍സിപ്പാള്‍ നടരാജ പിള്ള കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന പ്രതിഷേധമാണ് കാരണം. കുട്ടികളെ ‘ചെറ്റ സ്വഭാവമുള്ള കുരങ്ങന്‍മാര്‍’ എന്നാണ് പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചത്.

നടരാജ പിള്ള ഉടന്‍ രാജിവെച്ചു പോകണമെന്ന് ചില അദ്ധ്യാപകരും ആവശ്യപ്പെട്ടു. കറുത്ത വര്‍ഗ്ഗക്കാരായ ‘അദ്ധ്യാപകര്‍ക്ക് ദാരിദ്ര്യം പിടിച്ച മുഖമാണെന്’ പിള്ള പറഞ്ഞതായി അദ്ധ്യാപകര്‍ ആരോപിക്കുന്നുണ്ട്.

‘ഞങ്ങള്‍ കാഴ്ചബംഗ്ലാവിലെ കുരങ്ങന്‍മാരെപ്പോലെയാണ് പെരുമാറുന്നത്’ എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്, ഒരു കുട്ടി പറഞ്ഞു.

അതേ സമയം നടരാജ പിള്ള സ്റ്റാഫ് മീറ്റിംഗുകളില്‍ അധിക്ഷേപകരമായ വാക്കുകള്‍ പ്രയോഗിക്കാറുണ്ട് എന്നു ഒരു അധ്യാപിക സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്തികളോട് പിള്ള വളരെ സൌമ്യമായാണു പെരുമാറാറുള്ളത് എന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍