UPDATES

എഡിറ്റര്‍

ഇസ്ലാം-ക്രിസ്ത്യന്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഇമാം നല്‍കുന്ന സന്ദേശം

Avatar

സയീദ ഉസ്മാന്റെയും സിഗ്‌ഫ്രൈഡ് മില്‍ബര്‍ട്ടിന്റെയും വിവാഹം നടത്തിക്കൊടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ മോസ്‌കിലെ ഇമാം താജ് ഹാര്‍ഗേ ചേര്‍ത്തു വച്ചത് രണ്ടു സംസ്‌കാരങ്ങളെ കൂടിയായിരുന്നു. ഇസ്ലാം ക്രൈസ്തവ മത വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധത്തിന് ഖുറാനില്‍ വിലക്കില്ലെന്നാണ് വൈവിധ്യവും ലിംഗസമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഇമാമിന്റെ ഭാഷ്യം. സയീദയെ വിവാഹം ചെയ്യാന്‍ സിഗ്‌ഫ്രൈഡ് മതം മാറേണ്ടി വന്നില്ലെന്നു ചുരുക്കം. നിരവധി മോസ്‌കുകള്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചിരുന്നു. ‘മുസ്ലിം സ്ത്രീകള്‍ അമുസ്ലിം പുരുഷന്മാരെ വിവാഹം കഴിക്കരുതെന്നു ഖുറാനില്‍ ഒരിടത്തും പറയുന്നില്ല,’ ഹാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്ത ഇവിടെ വായിക്കാം: http://www.ibtimes.com/south-africa-mosque-holds-first-interfaith-marriage-muslim-woman-christian-man-marry-1855788

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍