UPDATES

കായികം

കോഹ്ലിക്കും രഹാനെയ്ക്കും അര്‍ദ്ധ സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

Avatar

ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ഒന്നാം ഇന്നിങ്‌സിലെ സെഞ്ചൂറിയന്‍ അജിന്‍ക്യ രഹാനെയുടേയും അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ ലീഡ് നാനൂറ് കടന്നു. ദല്‍ഹിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ മൊത്തം ലീഡ് 403 റണ്‍സ് ആണ്. ഇനി രണ്ടു ദിവസത്തെ കളി അവശേഷിക്കേ നാളെ ഉച്ചവരെ ബാറ്റ് ചെയ്ത് ലീഡ് വര്‍ദ്ധിപ്പിച്ചശേഷം ഡിക്ലയര്‍ ചെയ്യുകയായിരിക്കും ഇന്ത്യയുടെ തന്ത്രം. രണ്ടാം ഇന്നിങ്‌സില്‍ 190-ന് നാല് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം വിക്കറ്റ് കൂട്ടു കെട്ടില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന് നേടിയ 133 റണ്‍സാണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ ക്ഷമാപൂര്‍വം കളിച്ച് 52 റണ്‍സ് എടുത്തപ്പോള്‍ കോഹ്ലി 83 റണ്‍സ് നേടി. മുരളി വിജയ്, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഘോഷയാത്രയായി പവലിയനിലേക്ക് മടങ്ങിയതിന് ശേഷമാണ് ഇരുവരും ശക്തമായ അഞ്ചാംവിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ഈ പരമ്പരയില്‍ കോഹ്ലിയുടെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണിത്. കരിയറിലെ 12-ാമത്തേയും. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്ക്കാന്‍ ഇനി കോഹ്ലിക്ക് കേവലം 11 റണ്‍സ് കൂടി മതി. നാല് ടെസ്റ്റുകളുള്ള പരമ്പര രണ്ട് കളികള്‍ ജയിച്ച് ഇന്ത്യ നേടിക്കഴിഞ്ഞു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍