UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ക്കും പേടിയുണ്ട്: കേരളത്തില്‍ നടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ആശങ്കയുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍

പ്രിയാമണി, കന്നഡ – തെലുങ്ക് താരങ്ങളായ ഷാന്‍വി, ശ്രീവാസ്തവ, രാധിക പണ്ഡിറ്റ്, കൃതി ഖര്‍ബന്ദ എന്നിവരാണ് ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്.

കേരളത്തില്‍ നടിക്ക് നേരെയുണ്ടായ ശാരീരിക പീഡനത്തിലും അതിക്രമത്തിലും ആശങ്ക അറിയിച്ച് ദക്ഷിണേന്ത്യന്‍ നടിമാര്‍. പ്രിയാമണി, കന്നഡ – തെലുങ്ക് താരങ്ങളായ ഷാന്‍വി, ശ്രീവാസ്തവ, രാധിക പണ്ഡിറ്റ്, കൃതി ഖര്‍ബന്ദ എന്നിവരാണ് ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്. നടിമാരുടെ പ്രതികരണങ്ങളിലേയ്ക്ക്:

പ്രിയാമണി

ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എല്ലായ്‌പ്പോഴും പൊതുശ്രദ്ധയില്‍ നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാവാന്‍ പാടില്ല. നടിമാര്‍ക്ക് അവരുടെ ജോലിയുടെ ഭാഗമായി എല്ലാ സമയത്തും പല സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യേണ്ടി വരും. പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഈ സംഭവത്തില്‍ വലിയ ദേഷ്യം തോന്നുന്നുണ്ട്. എന്ത് പറഞ്ഞാലും മതിയാവില്ല.

ഷാന്‍വി ശ്രീവാസ്തവ

സംഭവം അറിഞ്ഞപ്പോള്‍ പേടി തോന്നി. ഇതുവരെ ഡ്രൈവര്‍ ആരാണെന്നൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കാര്‍ യാത്ര വളരെ സുരക്ഷിതമായാണ് കരുതിയിരുന്നത്. സാധാരണ മറ്റൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുകയാണ് പതിവ്. ഇനി കൂടുതല്‍ ജാഗ്രത വേണ്ടി വരും. സ്ത്രീകളോട് മര്യാദയായി പെരുമാറാന്‍ പഠിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളൊന്നും നമുക്കില്ല. മോശം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ അത് തുടരും.

രാധിക പണ്ഡിറ്റ്
കാറിനെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളായാണ് നടിമാര്‍ കാണുന്നത്. എന്റെ കൂടെ അമ്മയും അസിസ്റ്റന്റും ഡ്രൈവറുമാണ് ഉണ്ടാവാറ്. എന്നാല്‍പോലും ഭയമുണ്ട്. ആരെങ്കിലും ഇത്തരത്തില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചാല്‍ എന്ത് ചെയ്യും. ഈ സംഭവത്തിന് ശേഷം വലിയ അരക്ഷിതാവസ്ഥ തോന്നുന്നു.

കൃതി ഖര്‍ബന്ദ
സുരക്ഷിതരായിരിക്കുക എന്നത് എളുപ്പമല്ലെന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എന്റെ സഹപ്രവര്‍ത്തകരായ രമണയും സുമന്തും എനിക്ക് നേരെ കുരുമുളക് സ്േ്രപ ചീറ്റിയിരുന്നു. അന്ന് സെറ്റിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍ ചോദിച്ചത് ഞാനാണോ സ്േ്രപ കൊണ്ടുവന്നത് എന്നാണ്. ആരെ വിശ്വസിക്കണം എന്നറിയാത്ത അവസ്ഥയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍