UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശവും എയര്‍ ഫ്രാന്‍സ് ഹൈജാക്ക് ചെയ്യുന്നു

Avatar

1979 ഡിസംബര്‍ 24 
അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശം

സോവിയറ്റ് യൂണിയന്‍ 1979 ഡിസംബര്‍ 24 ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നുകയറി. ഈ കടന്നുകയറ്റത്തിന്റെ സ്വാധീനം ഇന്നും പലവിധത്തില്‍ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. 1978 ല്‍ അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ സൗഹൃദ ഉടമ്പടയുടെ പുറത്താണ് അഫ്ഗാന്‍ മണ്ണിലേക്ക് സോവിയറ്റ് ടാങ്കുകള്‍ ഇറച്ചു കയറിയത്. ഏതാണ്ട് 280 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ മോസ്‌കോയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെത്തി. 8500 പേര്‍വീതമുള്ള മൂന്നു ഡിവിഷനുകളാണ് കാബൂളില്‍ സോവിയറ്റ് സൈന്യം ഒരുക്കിയത്.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ബാബ്രാക് കര്‍മാല്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. കമ്യൂണിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയുടെ വിമതവിഭാഗമായി പര്‍ഖാമിന്റെ നേതാവായിരുന്ന കര്‍മാല്‍ വിദേശവാസം നയിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന് അഫ്ഗാനില്‍ കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. മുജാഹിദീനുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.1987 മുതല്‍ സോവിയറ്റ് യൂണിയന് തിരിച്ചടികള്‍ കിട്ടിത്തുടങ്ങി. അമേരിക്കന്‍ നിര്‍മിത സ്ട്രിംഗര്‍ മിസൈലുകള്‍ സോവിയറ്റ് എയര്‍ക്രാഫ്റ്റുകളെ വീഴ്ത്താന്‍ തുടങ്ങി.1988 ഓടുകൂടി സോവിയറ്റ് പിന്‍വാങ്ങല്‍ ആരംഭിച്ചു. ഈ പിന്‍വാങ്ങലോടുകൂടി താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറക്കി.

1994 ഡിസംബര്‍ 24
എയര്‍ ഫ്രാന്‍സ് വിമാനം ഹൈജാക്ക് ചെയ്യുന്നു

എയര്‍ ഫ്രാന്‍സിന്റെ 8969 ആം നമ്പര്‍ യാത്രാ വിമാനം നാല് തീവ്രവാദികള്‍ ചേര്‍ന്ന് 1994 ഡിസംബര്‍ 24 ന് അള്‍ജീരിയയില്‍വെച്ച് റാഞ്ചി. മാര്‍സല്ലെീസിലേക്ക് കൊണ്ടുപോയ വിമാനം ഫ്രഞ്ച് സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ മോചിപ്പിച്ചു.

റാഞ്ചികളെ വധിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. അള്‍ജീരിയയിലെ ഏകാധിപത്യഭരണത്തിനെതിരെയായിരുന്നു ഈ വിമാനറാഞ്ചല്‍. അബ്ദുള്‍അസീസ് ബൗട്ഫില്‍ക അള്‍ജീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യത്തെ ആഭ്യന്തരകലാപങ്ങള്‍ക്ക് ശമനം ഉണ്ടായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍