UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: പോളണ്ട് കീഴടങ്ങുന്നു, ക്രൂഷ്‌ചേവ് അമേരിക്കയില്‍ നിന്ന് മടങ്ങുന്നു

Avatar

1939 സെപ്തംബര്‍ 27
പോളണ്ട് കീഴടങ്ങുന്നു

ഹിറ്റ്‌ലറുടെ ജര്‍മ്മന്‍ സേനയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പോളിഷ് സൈന്യം 1939 സെപ്തംബര്‍ 27 ന് കീഴടങ്ങി. 140,000 ത്തോളം പോളിഷ് പടയാളികളാണ് അന്ന് ജര്‍മ്മനിയുടെ തടവുകാരായി തീര്‍ന്നത്. നേരത്തെ 26 ദിവസത്തോളം പോളണ്ട് ശക്തമായ പ്രതിരോധം ജര്‍മ്മന്‍ പടയ്ക്കു മുന്നില്‍ തീര്‍ത്തിരുന്നു. എന്നാല്‍ കരുത്തരായ ജര്‍മ്മനിയെ തോല്‍പ്പിക്കാനുള്ള ശക്തിയൊന്നും പോളണ്ടിന് ഉണ്ടായിരുന്നില്ല.

പോളണ്ടില്‍ കടന്നെത്തിയ ജര്‍മ്മന്‍ സേന ഭീകരാക്രമണം കെട്ടഴിച്ചുവിട്ട് പോളണ്ടിലെ മേല്‍ത്തട്ടുകാരായ ജനങ്ങളെ കൊന്നൊടുക്കി. ഹിറ്റ്‌ലറുടെ ആസൂത്രമാണ് അദ്ദേഹത്തിന്റെ സേന പോളണ്ടില്‍ നടപ്പിലാക്കിയത്. ജര്‍മ്മനിയുടെ മുന്നേറ്റം കൂടുതല്‍ രൂക്ഷമായതോടെ ആയിരക്കണക്കിന് ജനങ്ങള്‍ പോളണ്ടിന്റെ കിഴക്കന്‍ ഭാഗത്തേക്ക് പലായനം ചെയ്തു.

1957 സെപ്തംബര്‍ 27
ക്രൂഷ്‌ചേവ് അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നു

ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിനില്‍ക്കുന്ന സമയം. സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് തന്റെ രണ്ടാഴ്ച നീണ്ട സന്ദര്‍ശനത്തിന് അമേരിക്കയിലെത്തി. സെപ്തംബര്‍ 27 ന് പൂര്‍ത്തിയായ ക്രൂഷ്‌ചേവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ശീതയുദ്ധത്തെ സംബന്ധിച്ച് പ്രതീക്ഷകളുടെ പുതിയ മാനം നല്‍കി. അമേരിക്കയിലെത്തിയ ക്രൂഷ്‌ചേവ് യു എസ് പ്രസിഡന്റ് ഡൈവിറ്റ് ഡി ഐസന്‍ഹവറുമായി ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിച്ച ഈ കൂടിക്കാഴ്ച, രണ്ടു ലോകോത്തരശക്തികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് വഴിവയ്ക്കുമെന്ന പ്രതീക്ഷയുണര്‍ത്തി.


അമേരിക്ക സന്ദര്‍ശിക്കുന്ന ആദ്യത്തെ സോവിയറ്റ് ഭരണാധികാരിയായിരുന്നു ക്രൂഷ്‌ചേവ്. ഹോളിവുഡ് സ്റ്റുഡിയോയിലും ക്രൂഷ്‌ചേവ് സന്ദര്‍ശനം നടത്തുകയുണ്ടായി. എന്നാല്‍ ഈ സന്ദര്‍ശനം ഒരു വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ട്വന്‍റിയത് സെഞ്ച്വറി ഫോക്‌സ് സ്റ്റുഡിയോയുടെ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ക്രൂഷ്‌ചേവിന് തന്റെ മാനസികനില നിയന്ത്രിക്കാന്‍ കഴിയാതെ വന്നിരുന്നു. സുരക്ഷാകാരണങ്ങളാല്‍ ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ക്രൂഷ്‌ചേവിനെ വിലക്കിയതായിരുന്നു അതിനു പിന്നിലെ കാരണം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍