UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: അഫ്ഗാന്‍ പ്രസിഡന്റ് ഹഫീസുള്ളയെ പുറത്താക്കുവാന്‍ സോവിയറ്റ് യൂണിയന്‍ 75,000 സൈനികരെ അയച്ചു

‘ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നതിന് ഉത്തരവാദിയായ ഒരു ഏകാധിപതിയാണ് ഹഫീസുള്ള അമീന്‍ എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്,’ എന്ന് മുസ്ലീം ബറ്റാലിയനിലെ റിട്ടയേര്‍ഡ് കേണല്‍ റുസ്തം-ഖാഡ്ഷ തുര്‍സുണ്‍കുലോവ് പിന്നീട് പറഞ്ഞു. ‘രക്തപങ്കില ഭരണകൂടത്തെ അട്ടിമറിക്കുകയും അധികാരത്തില്‍ തിരിച്ചുവരുന്നതിന് അഫ്ഗാന്‍ ജനതയെ സഹായിക്കുകയും ചെയ്യണം.’

1979 ഡിസംബര്‍ 27

1979 ഡിസംബര്‍ 27ന്, അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റായി ബാബ്രാക് കര്‍മലിനെ അവരോധിക്കുന്നത് നടപ്പില്‍ വരുത്തുന്നതിനായി സോവിയറ്റ് യൂണിയന്‍ 75,000 സൈനികരെ അയച്ചു. രാജ്യത്തെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. സോവിയറ്റ് സൈന്യത്തിന്റെ സഹായത്തോടെ നിലവിലുള്ള പ്രസിഡന്റ് ഹഫീസുള്ള ആമിനെ സ്ഥാനഭ്രഷ്ടനാക്കുകയും തൂക്കിലേറ്റുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ വിരുദ്ധ വിമതരെ അമര്‍ച്ച ചെയ്യുന്നതില്‍ പുതിയ സര്‍ക്കാരിനും സോവിയറ്റ് സൈനീകസാന്നിദ്ധ്യത്തിനും വിജയിക്കാന്‍ സാധിച്ചില്ല. അഫ്ഗാനിസ്ഥാനിലെ വേദനാജനകവും, വിനാശകരവും ആത്യന്തികമായി നിഷ്ഫലവുമായ പത്തുവര്‍ഷത്തെ സോവിയറ്റ് സൈനിക അധിനിവേശത്തിന് ഈ സംഭവത്തോടെ തുടക്കം കുറിച്ചു.

സോവിയറ്റ് അധിനിവേശവും തുടര്‍ന്ന് അഫ്ഗാനിസ്ഥാനുമായി ഉണ്ടായ യുദ്ധവും (1979-1989) ശീതയുദ്ധത്തിന്റെ അവസാന ഔസ്യത്തുകളില്‍ ഒന്നായി നിലകൊള്ളുന്നു. മധ്യേഷ്യയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സഹായിക്കാന്‍ സാധ്യതയുള്ള ഒരു സഖ്യകക്ഷിയായി ചില ഉന്നതോദ്യോഗസ്ഥര്‍ കണ്ടിരുന്ന അതിര്‍ത്തി രാജ്യമായ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത സോവിയറ്റ് യൂണിയന് അംഗീകരിക്കാനാവുമായിരുന്നില്ല. 5000 സൈനികരെ വ്യോമാര്‍ഗ്ഗം അഫ്ഗാനിസ്ഥാനില്‍ ഇറക്കിയതിന്റെ മൂന്നാം ദിവസം, അതായത് 1979 ഡിസംബര്‍ 27-ന്, പ്രസിഡന്റ് ഹഫീസുള്ള അമീന്‍ സമീപകാലത്ത് തന്റെ ഓഫീസുകള്‍ മാറ്റിയിരുന്ന ദാരുള്‍ അമന്‍ കൊട്ടാരത്തിലേക്ക് മൂന്ന് സോവിയറ്റ് സൈനീക വിഭാഗങ്ങള്‍ നീങ്ങി. പ്രസിഡന്റ് അമിന്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതായും, സോവിയറ്റ് യൂണിയനോട് പ്രത്യക്ഷത്തില്‍ വിധേയത്വം പ്രകടിപ്പിക്കുമ്പോഴും രഹസ്യമായി ചൈനയുമായും പാകിസ്ഥാനുമായും സഖ്യത്തിന് ശ്രമിക്കുകയാണെന്നും അക്കാലത്ത് കെജിബി ആരോപിച്ചിരുന്നു. അമിന്‍ ഒരു സിഐഎ ചാരനാണെന്ന് മുതിര്‍ന്ന സോവിയറ്റ് നേതാക്കള്‍ സംശയിക്കുകയും, അത് തെളിയിക്കാനുള്ള കടലാസുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെടുമെന്ന ഭീതിമൂലം, അമീന് പകരം തങ്ങോള് കൂടുതല്‍ കൂറുപുലര്‍ത്തുന്ന ഒരാളെ തല്‍സ്ഥാനത്ത് നിയമിക്കാന്‍ സോവിയറ്റ് നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സോവിയറ്റ് പ്രത്യേകസേനകളുടെ മുന്നേറ്റം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് നടപടികളില്‍ ഏറ്റവും വിജയപ്രദമായത് എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട 43 മിനിട്ട് നീണ്ടുനിന്ന ഓപ്പറേഷന്‍ സ്റ്റോം-333-ന് തുടക്കം കുറിച്ചു. പ്രാദേശിക അഫ്ഗാന്‍കാരുടെ ഛായയും ഭാഷയുമുണ്ടായിരുന്നു, തങ്ങളുടെ മധ്യേഷ്യന്‍ റിപബ്ലിക്കുകളില്‍ നിന്നുള്ള സൈനീകരടങ്ങിയ സോവിയറ്റ് യൂണിയന്റെ മുസ്ലീം ബറ്റാലിയന്‍, കൊട്ടാരത്തില്‍ ആക്രമണം നടത്തിയ പ്രത്യേക സേനയ്ക്ക് മറയായി വര്‍ത്തിച്ചു. ‘ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നതിന് ഉത്തരവാദിയായ ഒരു ഏകാധിപതിയാണ് ഹഫീസുള്ള അമീന്‍ എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്,’ എന്ന് മുസ്ലീം ബറ്റാലിയനിലെ റിട്ടയേര്‍ഡ് കേണല്‍ റുസ്തം-ഖാഡ്ഷ തുര്‍സുണ്‍കുലോവ് പിന്നീട് പറഞ്ഞു. ‘രക്തപങ്കില ഭരണകൂടത്തെ അട്ടിമറിക്കുകയും അധികാരത്തില്‍ തിരിച്ചുവരുന്നതിന് അഫ്ഗാന്‍ ജനതയെ സഹായിക്കുകയും ചെയ്യണം.’

അഫ്ഗാന്‍ കൊട്ടാര കാവല്‍ക്കാരായ മുന്നൂറ് പേര്‍ക്കെതിരെ 24 സോവിയറ്റ് സൈനികരാണ് അണിനിരന്നത്. പരിക്കുപറ്റിയ നിരവധിപ്പേരില്‍ ഒരാള്‍ ബലഷോവ് ആയിരുന്നു. ആല്‍ഫയുടെ രണ്ടും സൈന്യത്തിന്റെ മൂന്നും കമാന്റര്‍മാര്‍ കൊല്ലപ്പെട്ടു. അമീനും അദ്ദേഹത്തിന്റെ പുത്രനും ഉള്‍പ്പെടെ 200 ഓളം അഫ്ഗാന്‍ സുരക്ഷ, സൈനീക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് അധിനിവേശം റഷ്യയ്ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചത്. അഫ്ഗാനിസ്ഥാനിലെ ഒടുങ്ങാത്ത ആഭ്യന്തരയുദ്ധത്തില്‍ ആയിരക്കണക്കിന് സോവിയറ്റുകള്‍ മരിക്കുകയും വെളിപ്പെടുത്തിയിട്ടില്ലാത്ത സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. നിക്‌സണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളിലെ അയവ് അപ്രതീക്ഷിതമായി അവസാനിക്കുന്നതിനും അഫ്ഗാന്‍ അധിനിവേശം കാരണമായി. സോവിയറ്റ് ഇടപെടലിനെ തുടര്‍ന്ന്, SALT-II കരാര്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വയ്ക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പിന്‍വലിച്ചു. ആണവ വാഹക വാഹനങ്ങളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുല്യത ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു 1979 ജൂണില്‍ ഒപ്പുവച്ച കരാര്‍. സോവിയറ്റ് യൂണിയനിലേക്കുള്ള ധാന്യകയറ്റുമതി നിറുത്തിവയ്ക്കാനും 1980-ല്‍ മോസ്‌കോ ആതിഥ്യം വഹിച്ച ഒളിംമ്പിക്‌സ് ബഹിഷ്‌കരിക്കാനും ജിമ്മി കാര്‍ട്ടര്‍ തീരുമാനിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍