UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സ്പുട്‌നികും ഇന്ദിരയും

Avatar

1957 ഒക്‌ടോബര്‍ 4
സ്പുട്‌നിക് വിക്ഷേപിക്കുന്നു

ലോകത്താദ്യമായി നിര്‍മ്മിച്ച കൃത്രിമോപഗ്രഹമായ സുപുട്‌നിക് വിജയകരമായി വിക്ഷേപിച്ചുകൊണ്ട് 1957 ഒക് ടോബര്‍ 4 ന് സോവിയറ്റ് യൂണിയന്‍ ബഹിരാകാശരംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യത്തെ രാജ്യമായി മാറി. കസാഖിസ്ഥാനിലെ ട്യുറാട്ടം ബേസില്‍ നിന്നാണ് സ്പുട്‌നിക് വിക്ഷേപിക്കുന്നത്. സ്പുട്‌നിക് ബഹിരാകാശത്ത് നിന്നയച്ച റേഡിയോ സന്ദേശങ്ങള്‍ ഭൂമിയില്‍ ലഭിച്ചതോടെ വിക്ഷേപണം വിജയകരമായതായി ഉറപ്പിച്ചു. മണിക്കൂറില്‍ 18,000 മൈല്‍ വേഗത്തില്‍ ഭൂമിയെ സ്പുട്‌നിക് ഓരോ ഒരു മണിക്കൂര്‍ 36 മിനിട്ടിലും ചുറ്റിക്കൊണ്ടിരുന്നു.

സ്പുട്‌നികിന്റെ വിക്ഷേപണം അമേരിക്കയെ സംഭ്രമിപ്പിച്ചു. ഈ ഉപഗ്രഹത്തിന്റെ കാര്യശേഷിയില്‍ അവര്‍ സംശാലുക്കളായിരുന്നു. എന്നാല്‍ അമേരിക്കയിലെ ഏതാനും റേഡിയോ ഓപ്പറേറ്റേഴ്‌സ് സ്പുട്‌നികില്‍ നിന്നുള്ള തരംഗങ്ങള്‍ പിടിച്ചെടുത്തതോടെ അമേരിക്കയില്‍ കാര്യങ്ങള്‍ പ്രക്ഷുബ്ദമാക്കി. രസകരമായ സംഗതി എന്തെന്നാല്‍, സോവിയറ്റ് യൂണിയന്റെ ബഹിരാകാശ നീക്കങ്ങള്‍ അമേരിക്കയ്ക്ക് കണ്ടടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ്. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയതായി ബഹിരാകാശ മത്സരം കൂടി ഉടലെടുത്തു. തൊട്ടടുത്ത വര്‍ഷം, 1958 ജനുവരി 31 അമേരിക്ക തങ്ങളുടെ ആദ്യത്തെ ഉപഗ്രഹം; എക്‌സ്‌പ്ലോറര്‍ വിക്ഷേപിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ ഭാഗത്ത് നിന്ന് അടുത്ത അടി വരുന്നതേയുണ്ടായിരുന്നുള്ളു. അവര്‍ സ്പുട്‌നിക്-2 വിക്ഷേപിച്ചു; ഒരു നായ സഹിതം!

1977 ഒക് ടോബര്‍ 4
ഇന്ദിര ഗാന്ധി ജയില്‍ മോചിതയാകുന്നു

ജനതാ ഗവണ്‍മെന്റ് ചുമത്തിയ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 1977 ഒക്‌ടോബര്‍ 3 ന് ജയിലില്‍ ആകുന്നു. ഒരു ദിവസത്തെ ജയില്‍ വാസത്തിനുശേഷം പിറ്റേദിവസം അവര്‍ നിരുപാധിക ജാമ്യത്തോടെ മോചിതയായി. ഈ സംഭവം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായ പ്രധാന്യത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു.

അടിയന്തരാവാസ്ഥയ്ക്ക് പിന്നാലെ അടിത്തെറ്റി വീണ ഇന്ദിരയുടെ തിരിച്ചുവരവിന്റെ തുടക്കം ഇവിടെ മുതലാണ്.1980 ലെ തെരഞ്ഞെടുപ്പിലുടെ ഇന്ദിര വീണ്ടും ഇന്ത്യയുടെ ഭരണാധികാരിയായി തിരിച്ചെത്തി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍