UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലെനിന്‍ അന്തരിച്ചു, കോണ്‍കോഡ് വിമാനങ്ങള്‍ യാത്ര തുടങ്ങി

Avatar

1924 ജനുവരി 21
വ്ലാദിമിര്‍ ലെനിന്‍ അന്തരിച്ചു

ബോള്‍ഷെവിക് വിപ്ലവത്തിന്റെ  ശില്‍പ്പി വ്ലാദിമിര്‍ ലെനിന്‍ 1924 ജനുവരി 21നു തന്റെ 54 ാം വയസ്സില്‍ അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ ആദ്യത്തെ നേതാവായിരുന്നു ലെനിന്‍. 1890കളുടെ തുടക്കത്തില്‍ ലെനിന്‍ മാര്‍ക്‌സിസ്റ്റ് ആയി മാറി. 1903 ല്‍ ബോള്‍ഷെവിക് ആശയങ്ങളിലൂന്നി റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിച്ചു. 1905 ല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റഷ്യയില്‍ എങ്ങും വിപ്ലവത്തിന്റെ വിത്തുകള്‍ വിതച്ചു. 1917 മാര്‍ച്ചില്‍ ലെനിന്‍ അധികാരം പിടിച്ചെടുത്തു. 1917 ഒക്ടോബറോടെ ലെനിന്‍ റഷ്യയെ തന്റെ അധികാര പരിധിയിലാക്കി. 1920 തോടെ റഷ്യയുടെ നിയന്ത്രണം ബോള്‍ഷെവിക്കുകളുടെ കൈയില്‍ ആയി. ലെനിന്റെ പിന്‍ഗാമിയായി ജോസഫ് സ്റ്റാലിന്‍ അധികാരത്തിലെത്തി.

1976 ജനുവരി 21
സൂപ്പര്‍ സോണിക് വിമാനമായ കോണ്‍കോഡ് യാത്ര ആരംഭിച്ചു.

സൂപ്പര്‍ സോണിക് യാത്രാ വിമാനമായ കോണ്‍കോഡ് 1976 ജനുവരി 21നു യാത്ര ആരംഭിച്ചു. രണ്ടു വിമാനങ്ങള്‍ യഥാക്രമം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും. പാരിസിന്റെ പുറത്തുള്ള ഒര്‍ലി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. ലണ്ടനില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം കിഴക്കോട്ട് പറന്ന് ഗള്‍ഫ് രാജ്യമായ ബഹറിനില്‍ എത്തി. പാരീസില്‍ നിന്നും പൊങ്ങിയ വിമാനത്തിന്റെ ലക്ഷ്യസ്ഥാനം ബ്രസീലിലെ റിയോ ഡി ജനീറോ വഴി പശ്ചിമാഫ്രിക്കയിലെ സെനഗല്‍ ആയിരുന്നു. രണ്ടു വിമാനങ്ങളും മണിക്കൂറില്‍ 1350 മൈലുകള്‍ എന്ന വേഗത്തില്‍ ശബ്ദത്തെ മറികടന്ന് കുതിച്ചു.

ഇംഗ്ലീഷ്- ഫ്രഞ്ച് എന്‍ജിനീയര്‍മാരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് എതിരാളികളായ റഷ്യയെ പിന്നിലാക്കുന്ന ഉദ്യമം വിജയിച്ചത് .ഇതിന് മുമ്പ് റഷ്യ ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ സോണിക് യാത്രാ വിമാനമായ ടിയു 144 അവതരിപ്പിച്ചിരുന്നു. 1962ല്‍ യു.എസ്‌പൈലറ്റ് ആയ ചക് യീഗര്‍ ശബ്ദത്തെ വേഗം കൊണ്ട് മറികടക്കുന്ന ആദ്യ വൈമാനികനായി മാറി. കോണ്‍കോഡിന്റെ ചരിത്രത്തില്‍ വഴിത്തിരിവ് ആയ സംഭവം നടന്നത് 2000 ജൂലൈ 5നു ആയിരുന്നു. പാരീസില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകേണ്ട വിമാനം പറന്നുയര്‍ന്നയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍കോഡ് അതിന്റെ് സാധാരണ ഗതിയിലുള്ള യാത്ര അവസാനിപ്പിച്ചത് 2003 ഒക്ടോബര്‍ 24നായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍