UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലേഷ് എസ് പി ദേശീയ അദ്ധ്യക്ഷന്‍; മുലയം ഉപദേശകന്‍; ശിവ്പാല്‍ യാദവിനെ നീക്കി; അമര്‍ സിംഗ് പുറത്ത്

പാര്‍ലിമെന്ററി ബോര്‍ഡ്, വിവിധ പാര്‍ട്ടി യൂണിറ്റുകള്‍ എന്നിവ പുനഃസംഘടിപ്പിക്കാന്‍ അഖിലേഷിനെ ചുമതലപ്പെടുത്തി

5000 പാര്‍ട്ടി നേതാക്കളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്ത വമ്പിച്ച സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായി അഖിലേഷ് യാദവ് സ്വയം പ്രഖ്യാപിച്ചു. അഖിലേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം നിയമ വിരുദ്ധമാണെന്നും പങ്കെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുലയം പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് യോഗം നടന്നത്.

അമ്മാവന്‍ രാം ഗോപാല്‍ യാദവാണ് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് അഖിലേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. അതോടൊപ്പം മുലയം സിങ് യാദവ് പാര്‍ട്ടിയുടെ ഉപദേശക റോളില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശം ഉണ്ടായി.

ജയ് അഖിലേഷ് മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമായ സമ്മേളനത്തില്‍ “പാര്‍ലിമെന്ററി ബോര്‍ഡ്, വിവിധ പാര്‍ട്ടി യൂണിറ്റുകള്‍ എന്നിവ പുനഃസംഘടിപ്പിക്കാന്‍ അഖിലേഷിനെ ചുമതലപ്പെടുത്തുന്നതായി” രാം ഗോപാല്‍ യാദവ് പറഞ്ഞു.

ശിവ്പാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കാനും അമര്‍സിംഗിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനും യോഗം തീരുമാനിച്ചു.

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ആറ് വര്‍ഷത്തേക്ക് അഖിലേഷിനെ പുറത്താക്കിയ തീരുമാനം മുലയം ഇന്നലെ പിന്‍വലിച്ചിരുന്നു. ശനിയാഴ്ച അഖിലേഷ് വിളിച്ച് ചേര്‍ത്ത എം എല്‍ എ മാരുടെ യോഗത്തില്‍ 200 എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മുലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 20 പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

കഴിഞ്ഞ ബുധനാഴ്ച മുലയം സിംഗ് യാദവ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി പട്ടിക തള്ളിക്കഞ്ഞുകൊണ്ട് 403 സീറ്റുകളില്‍ 235 എണ്ണത്തിലും മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍