UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി തെരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി

ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്‌

നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ശിവ്പാല്‍ യാദവും പട്ടികയില്‍ ഇടംപിടിച്ചു.

ഇതോടെ ഏറെനാളായി തുടരുന്ന രാഷ്ട്രീയ നാടകത്തിന് വിരാമമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ മൂന്ന് ഘട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലെ 191 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ജസ്വന്ത് നഗറില്‍ നിന്നാണ് ശിവ്പാല്‍ യാദവ് മത്സരിക്കുക. കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കിയാണ് സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുക.

അഖിലേഷ് യാദവും മുലായം സിംഗിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുലായവും മകന്‍ അഖിലേഷും തമ്മിലുള്ള പ്രശ്‌നമായി മാറിയിരുന്നു. ഫെബ്രുവരി 11, 15, 19 തിയതികളിലാണ് ഇവിടെ ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

ആകെയുള്ള 404 സീറ്റുകളില്‍ 300 സീറ്റുകളിലാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുക. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. അതേസമയം കോണ്‍ഗ്രസിന് 85 സീറ്റ് മാത്രമേ നല്‍കാനാകുവെന്നും അവരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍