UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലേഷ് വിളിച്ച യോഗത്തില്‍ 200-ഓളം എംഎല്‍എമാര്‍ പങ്കെടുത്തു; സമാജ്‌വാദി പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നു

മുലായം വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കി

സമാജ് വാദി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ 200-ഓളം എംഎല്‍എമാര്‍ പങ്കെടുത്തു. 150 ലേറെ എംഎല്‍എമാരും 50-ലധികം മുതിര്‍ന്ന നേതാക്കളും യോഗത്തിനെത്തിയെന്നാണ് വിവരം. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് ആകെ 229 എംഎല്‍എമാരാണുള്ളത്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ സമാജ് വാദി പാര്‍ട്ടിക്കോ അധ്യക്ഷന്‍ മുലായം സിംഗ് യാദവിനോ എളുപ്പമാകില്ല. മുലായം സിംഗ് യാദവും ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അഖിലേഷിന്റെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ മുന്നറിയിപ്പിന് അവഗണിച്ചാണ് എംഎല്‍മാര്‍ യോഗത്തില്‍ പങ്കെടുത്തത്. മുലായം വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പിന് വഴിതെളിഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം എംഎല്‍എമാരും അഖിലേഷിനെ പിന്തുണയ്ക്കുന്നതിനാല്‍ അദ്ദേഹത്തെയും രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ മുലായം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്. അതെസമയം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷും മുലായവും കൂടികാഴ്ച നടത്തി. പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് ഇരുവരുടെയും ചര്‍ച്ച.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍