UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ടീയ ചൂടില്‍ ലക്നൌ; മുലയത്തിന്റെയും അഖിലേഷിന്റെയും വസതികളില്‍ എം എല്‍ എമാര്‍ പ്രത്യേക യോഗം ചേരുന്നു

അഖിലേഷ് വികസന നായകനെന്ന് എസ് പി എം എല്‍ എമാര്‍; അടുത്ത മുഖ്യമന്ത്രിയെ മുലയം ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നു റിപ്പോര്‍ട്ടുകള്‍

തിരക്കേറിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വേദിയായി ലക്നൌ.  സമാജ് വാദി പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടിയുടെ യോഗം മുലയം സിംഗ് യാദവിന്റെ വസതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുലയം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ മിക്കവാറും എല്ലാവരും  യോഗത്തില്‍ പങ്കെടുക്കുന്നുണ്ടാണെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ച എം എല്‍ എ മാരില്‍ 20ഓളം പേര്‍ യോഗത്തിനെത്തിട്ടുണ്ട്. അതേസമയം നിരവധി സമാജ് വാദി പാര്‍ട്ടി എം എല്‍ എമാരും നേതാക്കളും  അടുത്ത നടപടികള്‍ എന്തെന്ന് തീരുമാനിക്കാന്‍ അഖിലേഷ് യാദവിന്റെ വസതിയിലും ഒത്തുകൂടിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച മുലയം സിംഗ് യാദവ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി പട്ടിക തള്ളിക്കഞ്ഞുകൊണ്ട് 403 സീറ്റുകളില്‍ 235 എണ്ണത്തിലും മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് അഖിലേഷിനെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി കൊണ്ടുള്ള തീരുമാനം മുലായം പ്രഖ്യാപിക്കുകയായിരുന്നു.

150 ഓളം എം എല്‍ എ മാര്‍ തന്റെ കൂടെയുണ്ടെന്നാണ് അഖിലേഷ് യാദവിന്റെ അവകാശ വാദം. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഒരു പിളര്‍പ്പ് തന്നെയാണ് മനസില്‍ എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാളിദാസ് മാര്‍ഗ്ഗിലെ വസതിയില്‍ ഒത്തുകൂടിയ എം എല്‍ എ മാരുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചനയും അതാണ്.

“ഇന്ന് ഉത്തര്‍ പ്രദേശിന്റെ മുഖമാണ് അഖിലേഷ് യാദവ്. അദ്ദേഹം വികസന നായകനാണ്” എസ് പി എം എല്‍ എ ഗോമതി യാദവ് പറഞ്ഞു.

അതേ സമയം അഖിലേഷ് നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ദേശീയ സമ്മേളനം നിയമ വിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കരുതെന്ന് മുലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നാളെ നടക്കുന്ന അച്ഛനാനോ മകനാണോ പാര്‍ട്ടിയില്‍ ശക്തന്‍ എന്നു തീരുമാനിക്കുന്ന ഒന്നായിരിക്കുമെന്ന് തീര്‍ച്ചായായി. അടുത്ത മുഖ്യമന്ത്രിയെ മുലയം ഇന്ന് തന്നെ പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ ഉണ്ടായാല്‍ സഭയില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമമായിരിക്കും അഖിലേഷ് നടത്തുക.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍