UPDATES

സയന്‍സ്/ടെക്നോളജി

ഭൂമിയിലെ വൃദ്ധന്‍മാര്‍ക്ക് വേണ്ടി ശൂന്യാകാശത്ത് ഒരു ഗവേഷണം

Avatar

റേച്ചല്‍ ഫെള്‍ട്മാന്‍
(വാഷിംഗ്ടൺപോസ്റ്
)

ഭൂതലത്തില്‍ നിന്നും ഇരുനൂറോളം മൈല്‍ മുകളിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലാണ് (ISS), ഏറ്റവും പുതിയ സ്പേസ്-എക്സ് വിക്ഷേപണം വഴി അവിടെ എത്തിച്ചേര്‍ന്ന മില്ലി ഹഗ്സ്-ഫുള്‍ഫോറ്ടിന്റെ ഇപ്പോഴത്തെ പരീക്ഷണങ്ങള്‍. എന്നാല്‍ തന്റെ ജോലിയുടെ ഫലം ‘വീട്ടി’ലേക്കു വളരെയേറെ ഉപയോഗപ്പെടുമെന്ന്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഈ പ്രൊഫസർ പ്രത്യാശിക്കുന്നു. ഭൂഗുരുത്വ ശൂന്യതയില്‍ (zero gravity) എങ്ങനെയാണ് കോശങ്ങള്‍ പെരുമാറുന്നതെന്ന് പഠിക്കുന്നത്‌ വഴി തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ലോകത്തിലെ  വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സാരീതികള്‍  കണ്ടുപിടിക്കാനാകുമെന്ന് അവര്‍ പറയുന്നു.

ഹഗ്സ്-ഫുള്‍ഫോര്‍ട് ആദ്യമായല്ല ശൂന്യാകാശ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്. അവര്‍ ഭ്രമണപഥ പേടകത്തിലേക്ക് ഇതിനു മുന്പ് കോശങ്ങള്‍ അയച്ചു കൊടുത്തിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍, ഒരിക്കല്‍ അവര്‍ പേലോഡ് വിദഗ്ദ്ധയായി അവര്‍ക്കൊപ്പം പോയിരുന്നു.

“ചെറുപ്പത്തില്‍ ഞാന്‍ കയ്യില്‍ കിട്ടിയതെല്ലാം വായിച്ചിരുന്ന, ലോകത്തെ എല്ലാ സയന്‍സ് ഫിക്ഷന്‍ സിനിമകളും കണ്ടിരുന്ന ഒരു കുട്ടിയായിരുന്നു. 1950കളില്‍  ‘സ്ത്രീകളും തുല്യരാണ്; അവര്‍ പുരുഷന്മാര്‍ക്കൊപ്പം ബഹിരാകാശത്ത് പോകണം’ എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതാണ്‌ എന്റെ ജീവിതത്തിലുടനീളം എന്നെ നിലനിര്‍ത്തിയ ചാലകശക്തി.” ഹഗ്സ്-ഫുള്‍ഫോര്‍ട് പറയുന്നു.

“എന്നാല്‍ പതിനാറാം വയസ്സില്‍ കോളേജ് പഠനം ആരംഭിച്ചപ്പോള്‍, ഒരുവിധം എല്ലാ ബഹിരാകാശ സഞ്ചാരികളും പുരുഷന്മാരാണെന്ന് കണ്ടപ്പോള്‍ ബഹിരാകാശം എന്റെ നിയോഗമല്ല എന്നെനിക്കു തോന്നി. അങ്ങനെ ഞാന്‍  ഒരു ശാസ്ത്രജ്ഞയാവാന്‍ തീരുമാനിച്ചു. ഒടുവില്‍ അതെ ശാസ്ത്രം തന്നെ എന്നെ  ബഹിരാകാശത്തെത്തിച്ചു.” അവര്‍ തുടര്‍ന്നു.

ഒന്‍പതു ദിവസം ഒരു ഭ്രമണപഥ പേടകത്തില്‍ കഴിയാനായി ഹഗ്സ്-ഫുള്‍ഫോറ്ടിന് വര്‍ഷങ്ങളുടെ ട്രെയിനിംഗ് വേണ്ടി വന്നു. വിവിധ ജീവികളുടെ ഭൂഗുരുത്വ ശൂന്യതയിലുള്ള പ്രാഥമിക ശരീരശാസ്ത്ര പഠനം സ്വായത്തമാക്കാന്‍ ഉപകരിച്ച യാത്ര അവരെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു.

“ഞങ്ങളുടെ ഫ്ലൈറ്റില്‍ അന്‍പതിലധികം വിവിധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും പ്രധാനം ഭ്രമണപഥത്തിലുള്ള നിയന്ത്രണമാണ്. ശരിയായ ശാസ്ത്രീയ അവലോകനത്തിനായി ഓണ്‍ ബോര്‍ഡ് നിയന്ത്രണം അത്യാവശ്യമാണ്.”

ഒന്ന് കൂടി വിശദീകരിച്ചാല്‍, ഭൂഗുരുത്വ ശൂന്യതയുടെ പരിസ്ഥിതിയില്‍ പരീക്ഷണങ്ങള്‍ നടത്തി നിഗമനത്തിലെത്തി ചേരാന്‍ ശ്രമിക്കുന്ന ഗവേഷകര്‍, റേഡിയേഷന്‍ അല്ലെങ്കില്‍ വിക്ഷേപണ ശക്തിയുടെ ബലം തുടങ്ങിയ മറ്റു ബഹിരാകാശ ഘടകങ്ങളാല്‍ ഫലങ്ങളില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ ഉപദേശിക്കപ്പെട്ടിരുന്നു. ശരിയായ ഡേറ്റ ലഭിക്കാന്‍, തനത് വേരിയബിളായി ഉപയോഗിക്കാന്‍ വേണ്ടി ശാസ്ത്രജ്ഞര്‍ക്ക് ഓണ്‍ ബോര്‍ഡില്‍ ഭൂഗുരുത്വം സൃഷ്ടിക്കേണ്ടതായുണ്ട്. പരീക്ഷിച്ച പകുതിയോളം കോശങ്ങളില്‍ സാധാരണ ഭൂഗുരുത്വം സൃഷ്ടിക്കാന്‍ തക്കവിധം ഐ.എസ്സ്.എസ്സിന് ഉപകരണങ്ങളുണ്ടെന്നാണ് ഹഗ്സ്-ഫുള്‍ഫോര്‍ട് പറയുന്നത്.

ബഹിരാകാശ ഗവേഷകരുടെ ശാരീരിക പ്രതിരോധ സംവിധാനം (ഇമ്മ്യൂണ്‍ സിസ്റ്റം)ബഹിരാകാശയാത്രാ സമയത്ത്എല്ലാവിധത്തിലും കുഴപ്പം പിടിച്ചതായിരിക്കുമെന്നുഗവേഷണങ്ങള്‍കാണിക്കുന്നു. ഹഗ്സ്-ഫുള്‍ഫോര്‍ടിന്റെ മുന്‍ പരീക്ഷണം കാണിക്കുന്നത് ഇമ്മ്യൂണ്‍ പ്രതികരണങ്ങള്‍ക്ക് കാരണക്കാരായ ടി-കോശങ്ങൾ എന്ന ശ്വേതരക്തകോശങ്ങളെ ഭൂഗുരുത്വ ശൂന്യത ബാധിക്കുന്നുണ്ടെന്നാണ്. കുറഞ്ഞ ഭൂഗുരുത്വത്തില്‍ ടി-കോശങ്ങള്‍ കണ്‍ട്രോള്‍ സാമ്പിളിനെക്കാള്‍ കുറവോ അല്ലെങ്കില്‍ പകുതിയോ മാത്രമേ സജീവമാകുന്നുള്ളൂ.

മനുഷ്യ ശരീരത്തില്‍ ഇത് രോഗപ്രതിരോധ ശേഷിക്കുറവിനും അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശക്തിക്ഷയത്തിനും കാരണമാകുന്നു. ഈ പ്രതിസന്ധി ബഹിരാകാശ ഗവേഷകരില്‍ മാത്രമല്ല, വൃദ്ധരിലും കാണപ്പെടാറുണ്ട്. “ബഹിരാകാശ ഗവേഷകരുടെ എണ്ണം വച്ചു നോക്കുമ്പോള്‍ അതിലും എത്രയോ ഇരട്ടി അധികമാണ് വൃദ്ധരുടെ എണ്ണം. അവര്‍ക്ക് ഇതിനൊരു ചികിത്സാ സംവിധാനം ആവശ്യമാണ്‌.” ഹഗ്സ്-ഫുള്‍ഫോര്‍ട് പറയുന്നു.

ഏറ്റവും പുതിയ പരീക്ഷണങ്ങളില്‍ ഗവേഷകര്‍ പഠിക്കുന്നത്‌ ഇമ്മ്യൂണ്‍ സിസ്റ്റത്തിലെ ആരംഭഘട്ട കോശ ഉത്തേജനത്തെ പറ്റിയാണ്. കുറഞ്ഞ ഭൂഗുരുത്വത്തില്‍ ടി-കോശങ്ങൾ പെരുമാറ്റ വ്യത്യാസം കാണിച്ചു തുടങ്ങുന്ന ആദ്യത്തെ പോയിന്‍റ് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

തീര്‍ച്ചയായും വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്ക് കാരണം ഭൂഗുരുത്വ വ്യത്യാസങ്ങളല്ല. എന്നാല്‍ അതിനു കാരണക്കാരന്‍ ചുരുങ്ങിയത് ബഹിരാകാശത്തെങ്കിലും ശാസ്ത്രജ്ഞര്‍ക്ക് നിയന്ത്രിക്കാനാവുന്ന ഒരു വേരിയബിള്‍ ആണ്.‘താഴ്ന്ന ഗുരുത്വാകർഷണത്തില്‍ കാണപ്പെടുന്ന ജനിതക ഘടക പ്രവർത്തനം’ലക്ഷ്യമാക്കുന്നചികിത്സകൾ വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്ന്‍ വരില്ല–എന്നാലും അവ ചിലപ്പോള്‍ അത്ഭുതങ്ങള്‍ കാണിച്ചേക്കാം.

“നിലവില്‍, ഇമ്മ്യൂണ്‍ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചികിത്സിക്കുമ്പോള്‍ നമ്മള്‍ അതിന്റെ പ്രവര്‍ത്തന ശൃംഖലയുടെ അവസാന അറ്റം മാത്രമാണ് ചികിത്സിക്കുന്നത്. എന്താണ് അതിന്റെ ആരംഭഘട്ടമെന്നു മനസ്സിലാക്കി അതിനെയാണ് നമ്മള്‍ ചികിത്സിക്കേണ്ടത്.”, ഹഗ്സ്-ഫുള്‍ഫോര്‍ട് പറയുന്നു.

ഇതുപോലെയുള്ളപരീക്ഷണങ്ങൾ‘സെന്റര്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ്റ് ഓഫ് സയൻസ് ഇന്‍ സ്പേസ്’ (CASIS) ന്റെ മേല്‍നോട്ടത്തിലാണ്. ഐ.എസ്സ്.എസ്സില്‍ നടക്കുന്ന ഗവേഷണങ്ങളെ പറ്റി, അതിലെ ലോകത്തിനു പ്രയോജനകരമായ ഫലങ്ങളെ പറ്റി കൂടുതലറിയാന്‍ അവരുടെവെബ്സൈറ്റ് സന്ദര്‍ശിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍