UPDATES

എഡിറ്റര്‍

സ്പേസ് വേള്‍ഡ് അഥവാ മത്സ്യങ്ങളുടെ ശവപ്പറമ്പ്

Avatar

അഴിമുഖം പ്രതിനിധി

തങ്ങളുടെ സ്‌കേറ്റിംഗ് ഹാളിലെ പ്രതലത്തില്‍ ആയിരക്കണക്കിന് മരിച്ച് മരവിച്ച മത്സ്യങ്ങളെ കൊണ്ട് അലങ്കരിച്ച ജപ്പാനിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും കാരണമായി. സാമൂഹിക മാധ്യമങ്ങളില്‍ തെക്ക്-പടിഞ്ഞാറന്‍ ജപ്പാനിലെ കിതക്യുഷുവിലുള്ള സ്‌പേസ് വേള്‍ഡിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌കേറ്റിംഗ് പ്രതലം അടച്ചിടാന്‍ അവര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

വിവിധതരം മീനുകളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ സ്‌കേറ്റിംഗ് പ്രതലത്തിലെ മഞ്ഞുപാളികള്‍ അലങ്കരിച്ച പാര്‍ക്കിന്റെ നടപടിയാണ് വിമര്‍ശനവിധേയമായത്. മത്സ്യങ്ങളുടെ ശവപ്പറമ്പ് എന്ന് തോന്നിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ ‘ക്രൂരവും’ ‘അധാര്‍മ്മികവും,’ ഭീതിതവുമാണെന്ന്’ സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനമുണ്ടായി.

ഐസിന് അടിയില്‍ നിന്ന് ഹലോ ശബ്ദം പുറപ്പെടുവിക്കാനും സ്‌കേറ്റര്‍മാര്‍ക്ക് തങ്ങളുടെ ദിശ മനസിലാക്കുന്നതിനുമാണ് ചത്ത മത്സ്യങ്ങളെ ഉപയോഗിച്ചത്. സമീപത്തുള്ള കമ്പോളത്തില്‍ നിന്നും ഐസില്‍ സൂക്ഷിച്ചിരുന്ന മത്സ്യങ്ങളെ വാങ്ങിയാണ് ഇങ്ങനെ ഒരു അലങ്കാരം നടത്താന്‍ സ്രേസ് വേള്‍ഡ് തയ്യാറായത്. ചില മത്സ്യങ്ങള്‍ ചത്തുമലച്ച് വാപിളര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം അരോചകമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില ദൃശ്യമാധ്യമങ്ങളില്‍ ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ചത്ത മത്സ്യങ്ങളെയാണ് തങ്ങള്‍ വാങ്ങിയതെന്നും എന്നാല്‍ അവയെ ജീവനോടെയാണ് മഞ്ഞില്‍ പുതപ്പിച്ചതെന്ന തെറ്റിധാരണ പരന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും പാര്‍ക്കിന്റെ വക്താവ് അസാഷി ഷിംബുണ്‍ വിശദീകരിച്ചു. സന്ദര്‍ശകര്‍ക്ക് കടലിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതി ഉണ്ടാക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും വക്താവ് വ്യക്തമാക്കി. വരുന്ന വസന്തകാലം വരെ സ്‌കേറ്റിംഗ് ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/oHY3ju

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍