UPDATES

കായികം

മലയാളി താരം ആഷിഖ് കുരുനിയലിന് സ്പാനീഷ് ക്ലബ് വിയ്യാ റയാല്‍ സി ടീമിന്റെ നായകസ്ഥാനം

നൈജീരിയന്‍ ക്ലബായ റിവേഴ്സ് യുണൈറ്റഡ് എഫ്.സിയുമായി നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റനായും കളിക്കാരനായും മികച്ച പ്രകടനമാണ് ആഷിഖ് പുറത്തെടുത്തത്

മലയാളി താരം ആഷിഖ് കുരുനിയലിന് സ്പാനീഷ് ക്ലബ് വിയ്യാ റയാല്‍ സി ടീമിന്റെ നായകസ്ഥാനം. ലാ ലിഗയുടെ ഫുട്ബോള്‍ ടീമുംകൂടിയായ വിയ്യാ റയാല്‍ സി ടീമിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു മുമ്പുള്ള അവസാന മത്സരത്തിലാണ് ആഷിഖ് നായകനായത്. നൈജീരിയന്‍ ക്ലബായ റിവേഴ്സ് യുണൈറ്റഡ് എഫ്.സിയുമായി നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ മികച്ച നിലയിലായിരുന്നു ആഷിഖ് ടീമിനെ നയിച്ചത്.

മത്സരം 3-3 ന് സമനിലയില്‍ കലാശിച്ചെങ്കിലും ക്യാപ്റ്റനായും കളിക്കാരനായും മികച്ച പ്രകടനമാണ് ആഷിഖ് പുറത്തെടുത്തത്. ടീമിലെ ആഷിഖിന്റെ സഹതാരങ്ങളെല്ലാം സ്‌പെയിനില്‍ തന്നെയുള്ളവരാണ്. ഇവരെ മറികടന്നാണ് മാനേജ്മെന്റ്, ക്യാപ്റ്റന്‍ സ്ഥാനം ടീമിലെ ഏക വിദേശ താരമായ ആഷിഖിനെ ഏല്‍പ്പിച്ചത്.

റോഡ വിയ്യാ റയാല്‍ മത്സരത്തില്‍ റോഡക്ക് വേണ്ടി ഇറങ്ങി ഗോള്‍ നേടിയാണ് ആഷിഖ് സ്പെയിനില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം പുണെ സിറ്റി എഫ്സി വഴിയാണ് ആഷിഖ് വിയ്യാ റയാലിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍