UPDATES

വായിച്ചോ‌

കന്യാ മേരി ജോസഫുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് പറഞ്ഞ സ്പാനിഷ് കന്യാസ്ത്രീക്ക് വധഭീഷണി

മേരി, ജോസഫുമായി പ്രണയത്തിലായിരുന്നു എന്നും അവര്‍ സാധാരണ ദമ്പതികളായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ലൈംഗികബന്ധം സ്വാഭാവികമാണ്. മേരിയുടെ കന്യകാത്വം പോലുള്ള കാര്യങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

യേശുവിന്റെ അമ്മയായ മേരി അഥവാ മറിയം ഭര്‍ത്താവ് ജോസഫുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാം എന്ന് പറഞ്ഞതിന് വധഭീഷണി നേരിടുന്നതായി സ്പാനിഷ് കന്യാസ്ത്രീയായ സിസ്റ്റര്‍ ലൂസിയ കാരം. അതേസമയം പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ ലൂസിയ താന്‍ പറഞ്ഞ കാര്യം തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലും പുറത്ത് ഏറെ അറിയപ്പെടുന്ന സിസ്റ്റര്‍ ലൂസിയയ്ക്ക് 1,83,000 ട്വിറ്റര്‍ ഫോളോവേഴ്‌സുണ്ട്. ഒരു സ്പാനിഷ് ടിവി ചാനലിലെ ചര്‍ച്ചയിലാണ് മറിയം കന്യകയാണെന്ന ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായ പ്രസ്താവന ലൂസിയ നടത്തിയത്. ലൈംഗികതയും വിശ്വാസവും സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു ഇത്.

മേരി, ജോസഫുമായി പ്രണയത്തിലായിരുന്നു എന്നും അവര്‍ സാധാരണ ദമ്പതികളായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ലൈംഗികബന്ധം സ്വാഭാവികമാണ്. മേരിയുടെ കന്യകാത്വം പോലുള്ള കാര്യങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. സത്യം തിരിച്ചറിയാതെ നമ്മള്‍ ഉണ്ടാക്കിയ ചട്ടങ്ങളും ധാരണകളുമായി നമ്മള്‍ പോവുകയാണെന്നും സിസ്റ്റര്‍ ലൂസിയ പറഞ്ഞു. ലൈംഗികത എല്ലാ മനുഷ്യരുടേയും ജൈവിക ചോദനയാണ്. അത് സ്വയം പ്രകാശനവും ദൈവീകവുമാണ്. എന്നാല്‍ സഭ എല്ലാകാലത്തും അതിനെ ഒളിച്ച് വയ്ക്കാനും ഒതുക്കി നിര്‍ത്താനുമാണ് ശ്രമിച്ചത്. ഇത് വളരെ മോശപ്പെട്ട മനോഭവമാണ്. ലൈംഗികതയെ ദൈവത്തിന്റെ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. – ലൂസിയ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പും പ്രതിഷേധവുമാണ് ലൂസിയയ്‌ക്കെതിരെ ഉയര്‍ന്നത്. ലൂസിയയെ സഭയില്‍ നിന്ന് പുറത്താക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു. കാറ്റലന്‍ കോണ്‍വെന്റില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലൂസിയ അര്‍ജന്റീന സ്വദേശിയാണ്. സ്‌പെയിനില്‍ സ്വ്തന്ത്ര രാഷ്ട്ര പദവി ആവശ്യപ്പെടുന്ന സ്വയംഭരണാവകാശമുള്ള പ്രവിശ്യയാണ് കാറ്റലോണിയ. കാറ്റലോണിയഡന്‍ സ്വതന്ത്ര രാഷ്ട്ര വാദത്തെ അനുകൂലിച്ചതിലൂടെ നേരത്തെയും സിസ്റ്റര്‍ ലൂസിയ വിവാദം സൃഷ്ടിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/kWlNXT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍