UPDATES

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് അല്പസമയത്തിനകം

അഴിമുഖം പ്രതിനിധി

നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അല്പസമയത്തിനകം നടക്കും. മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനും ഇടത് മുന്നണിയിലെ എഷാ പോറ്റിയും തമ്മിലാണ് മത്സരം. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലമാണു സ്പീക്കര്‍ സ്ഥാനത്ത് ഒഴിവുവന്നത്.

കേരള കോണ്‍ഗ്രസ്- ബിയുടെ കെ.ബി. ഗണേഷ്‌കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന ചര്‍ച്ചയുടെ വോട്ടെടുപ്പില്‍ നിന്നു ഗണേഷ് എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നതോടെ യുഡിഎഫിന് ഒരു വോട്ടു കുറയും.

എന്നാല്‍ ഒരു വോട്ടു മറിഞ്ഞാലും ഇപ്പോഴത്തെ നിലയനുസരിച്ചു യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന്‍ ജയിക്കാനാണു സാധ്യത. ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു ഗണേഷ്‌കുമാറിന്റേത് ഉള്‍പ്പെടെ 66 വോട്ടാണു പരാമവധി ലഭിക്കുക. ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളാണു സംസ്ഥാന നിയമസഭയിലുള്ളത്. ഇതില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ 76 അംഗങ്ങള്‍ യുഡിഎഫിനുണ്ട്.

ഗണേഷ്‌കുമാറിന്റെ നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം 74 ആകും. ഇതില്‍ ഒരംഗം തെരഞ്ഞെടുപ്പു നിയന്ത്രിക്കുന്ന പ്രോ-ടേം സ്പീക്കറാണ്. പ്രോ-ടേം സ്പീക്കറുടെ വോട്ടു കുറച്ചാല്‍ യുഡിഎഫിന് 73 വോട്ടു ലഭിക്കും. അഥവാ തുല്യ നിലയില്‍ എത്തുകയാണെങ്കില്‍ പ്രോ-ടേം സ്പീക്കറുടെ വോട്ട് കൂടി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍