UPDATES

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു


അഴിമുഖം പ്രതിനിധി

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍(65) അന്തരിച്ചു. കരളില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിക്കപ്പെട്ടിരിക്കുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നില ഇന്നു രാവിലയോടെ അതീവഗുരുതരമാവുകയായിരുന്നു.

ബംഗളൂരു എച്ച് സി ജി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഫെബ്രുവരി 19നാണ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് രാത്രി റേഡിയോ തെറാപ്പി ചികില്‍സയും നല്‍കി. കാര്‍ത്തികേയന്‍ ഡല്‍ഹിയിലും അമേരിക്കയിലും ചികിത്സ തേടിയിരുന്നു.തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ കഴിയവെയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍