UPDATES

കണ്ണിന് രോഗം, കുനിയാനാകില്ലെന്ന് സ്പീക്കര്‍

Avatar

അഴിമുഖം പ്രതിനിധി

നിയമസഭാ വളപ്പില്‍ വച്ച് ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ചത് തനിക്ക് കണ്ണിന് അസുഖമുണ്ടെന്നും അതിനാല്‍ കുനിയാന്‍ ആകാത്തത് കൊണ്ടാണെന്നും സ്പീക്കര്‍ എന്‍ ശക്തന്‍ വിശദീകരിച്ചു. ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗമുള്ളയാളാണ് താന്‍. കണ്ണിലെ സിര പൊട്ടി രക്തം ഇറങ്ങി കാഴ്ച നഷ്ടപ്പെടുന്ന രോഗമാണിത്. കൈ കൊണ്ട് ഭാരമുള്ള വസ്തുക്കള്‍ എടുക്കാന്‍ പാടില്ലെന്നും കുനിയാന്‍ പാടില്ലെന്നും വെയില്‍ കണ്ണിലടിക്കാന്‍ പാടില്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശമുണ്ട്. കണ്ണിന് 10 പ്രാവശ്യത്തില്‍ കൂടുതല്‍ ലേസര്‍ ചികിത്സയും നടത്തിയിട്ടുണ്ട്. ഈ രോഗബാധിതനായിട്ട് കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയ ഒരാളാണ് താനെന്ന് സ്പീക്കര്‍ പറഞ്ഞു. ഡ്രൈവര്‍ ബിജു തന്റെ ബന്ധുവാണ്. നിസാരമായ കാര്യത്തിന് മാധ്യമങ്ങള്‍ ഇത്ര പ്രചാരം കൊടുത്തതില്‍ വിഷമമുണ്ട്. അതേസമയം സ്പീക്കര്‍ ചെരുപ്പഴിപ്പിച്ചത് മോശമായി എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഈ വിവാദത്തില്‍ സ്പീക്കറെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് സുധീരന്‍ പറഞ്ഞു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍