UPDATES

ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സ്പീക്കര്‍ ശക്തന്‍ വിവാദത്തില്‍പ്പെട്ടു

അഴിമുഖം പ്രതിനിധി

ഉത്തരേന്ത്യന്‍ ശൈലിയില്‍ കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ചത് വിവാദമാകുന്നു. ഇന്നലെ നിയമസഭാ വളപ്പിലെ നെല്‍കൃഷി വിളവെടുത്തശേഷം കറ്റ മെതിക്കാനായി സ്പീക്കര്‍ തന്റെ കാലിലെ ചെരുപ്പ് ഡ്രൈവറെ അഴിപ്പിക്കുകയായിരുന്നു. ഇത് ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. കൃഷി മന്ത്രി കെപി മോഹനനും നിയമസഭയിലെ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കം മുന്നൂറോളം പേരുടെ സാന്നിദ്ധ്യത്തിലാണ് സ്പീക്കര്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറ് അഴിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ മാധ്യമങ്ങളോട് വിശദീകരണം നടത്തുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍