UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപരന്‍റെ ശബ്ദം, സംഗീതം

Avatar

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്റേയും പ്രസംഗങ്ങള്‍ സംഗീത രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ജനപ്രീതി നേടുന്നു. ഈയാഴ്ച ഇന്ത്യന്‍ യുവത്വം കൊണ്ടാടുന്നത് ഈ പ്രസംഗങ്ങളില്‍നിന്നു രൂപമെടുത്ത സംഗീതത്തെയാണ്. 

ചില ആളുകള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഒരു ക്യാംപസ് ചടങ്ങില്‍ പങ്കെടുത്തതിന് മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അറസ്റ്റിനു മുന്‍പ് ഇവര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ഹിറ്റാകുന്നത്.

വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ നടത്തിയ പ്രസംഗം ദാരിദ്ര്യം, മുതലാളിത്തം, ജാതി, സാമ്രാജ്യത്വം എന്നിവയില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ വിദ്യാര്‍ത്ഥികളോടുള്ള വികാരഭരിതമായ മുദ്രാവാക്യങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അധികൃതര്‍ക്കെതിരെ പൊരുതാനുള്ള ആഹ്വാനമാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റേത്.

ഈ പ്രസംഗങ്ങളുടെ സംഗീതാത്മകമായ പുനഃസങ്കലനം ഇതാ:

‘വിസ്മയകരവും ഏറ്റവും രാജ്യസ്‌നേഹപരവുമായ ഇന്ത്യന്‍ മന്ത്രമാണിത്. ഗാന്ധിജി ഇതേപ്പറ്റി അഭിമാനം കൊള്ളുമായിരുന്നു,’ കമന്റുകളില്‍ ഗോപികൃഷ്ണന്‍ നായര്‍ എന്നയാള്‍ ഇങ്ങനെ എഴുതി.

‘ജെഎന്‍യു മന്ത്രങ്ങള്‍ പോപ് സംഗീതവുമായി ചേര്‍ന്ന് വൈറലാകുന്നു,’ എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത.

ദ്‌ വയര്‍ ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ ഇതിനെ ‘ഭിന്നാഭിപ്രായങ്ങളുടെ കാലത്തെ സംഗീതം’ എന്നാണു വിളിച്ചത്.

‘എനിക്ക് ഈ ഉരുവിടലുകളുമായി ഇണങ്ങിച്ചേരാനായി,’ ഒരു ഗാനത്തിന്റെ സംഗീതസംവിധായകനും നിര്‍മാതാവുമായ ഡബ് ശര്‍മ ന്യൂസ് വെബ്‌സൈറ്റിനോട് പറയുന്നു. ‘ സാങ്കേതിക സ്വാതന്ത്ര്യവും യഥാര്‍ത്ഥ സ്വാതന്ത്ര്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഈ മന്ത്രങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വിരല്‍ചൂണ്ടികളാണ്. പ്രത്യേകിച്ച് ട്രാക്കില്‍ ഉപയോഗിച്ചിട്ടുള്ള ഭാഗങ്ങള്‍. അതിനാല്‍ അവയെ ഞാന്‍ സംഗീതം കൊണ്ട് കൂടുതല്‍ ശക്തമാക്കി.’

ട്വിറ്ററിലും ഈ ഗാനങ്ങള്‍ പ്രശംസ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍