UPDATES

സിനിമാ വാര്‍ത്തകള്‍

സ്ഫടികത്തിന്റെ രണ്ടാം പതിപ്പ് റിലീസ് ചെയ്തു

മൂവാറ്റുപുഴ ലത തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്

മോഹന്‍ലാലിന്റെ 57-ാം പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ സ്ഫടികം രണ്ടാമതും റിലീസ് ചെയ്തു. ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇന്ന് റിലീസ് ചെയ്തത്.

മൂവാറ്റുപുഴ ലത തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. രാവിലെ ഏഴ് മണിക്കാണ് പ്രദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തിയറ്റര്‍ മോഹന്‍ലാല്‍ ആരാധകരെക്കൊണ്ട് നിറഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ മൂവാറ്റുപുഴ ഘടകമാണ് ചിത്രത്തിന്റെ റിലീസിംഗിന് ചുക്കാന്‍ പിടിച്ചത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചിത്രം വീണ്ടും റിലീസിനെത്തുന്നത്.

1995 മാര്‍ച്ച് മുപ്പതിനാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആട് തോമ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍