UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോക്പിറ്റില്‍ ഇരിക്കാന്‍ എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെട്ട പൈലറ്റിന് ജോലി പോയി

അഴിമുഖം പ്രതിനിധി

വിമാന യാത്രയ്ക്കിടെ കോക്പിറ്റില്‍ തന്നോടൊപ്പമിരിക്കാന്‍ എയര്‍ ഹോസ്റ്റസിനെ ക്ഷണിച്ച പൈലറ്റിനെ സ്‌പൈസ് ജെറ്റ് പുറത്താക്കി. 2016 ഫെബ്രുവരി 28-ന് സ്‌പൈസ് ജെറ്റിന്റെ കൊല്‍ക്കത്ത-ബാങ്കോങ്ക് ഫ്‌ളൈറ്റിലാണ് സംഭവം. തിരിച്ചുള്ള യാത്രയിലും പൈലറ്റ് എയര്‍ ഹോസ്റ്റസിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു.

ഇതേ തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് എയര്‍ലൈനിന് പരാതി നല്‍കി. സ്‌പൈസ് ജെറ്റ് അന്വേഷണം നടത്തുകയും ഡിജിസിഎയെ വിവരമറിയിക്കുകയും ചെയ്തു.

ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സ്‌പൈസ് ജെറ്റിന്റെ കമ്മിറ്റിയാണ് പരാതി അന്വേഷിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍