UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോട്ടല്‍ ആന്റ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു

അഴിമുഖം പ്രതിനിധി

ഹോട്ടല്‍ ആന്റ് ബാര്‍ ഓണേഴ്‌സ് അസോസിയേഷനില്‍ പിളര്‍പ്പ്. ബാറുടമ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമസ്ഥരാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. 150-ഓളം ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത് ഐക്യകണ്‌ഠേനയാണ്. കൊച്ചിയിലാണ് യോഗം നടന്നത്. പുതിയ സംഘടനയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഉടന്‍ നിലവില്‍ വരും. അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ഹാജരാക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടുന്നതിനും  ഇതിനായി അംഗങ്ങള്‍ക്ക് ചോദ്യാവലി തയാറാക്കി നല്‍കി വിവരം ശേഖരിക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ വിജിലന്‍സ് കോടതികളിലെ കേസുകളില്‍ കക്ഷി ചേരില്ലെന്നും സുപ്രീംകോടതിയിലെ കേസുകളുമായി മുന്നോട്ട് പോകുമെന്നുംബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍