UPDATES

കായികം

ഐപിഎല്ലിൽ ഇടം കിട്ടിയില്ല: ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവോ?

2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മക്കല്ലം വിരമിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ന്യൂസീലന്‍ഡ് മുന്‍ നായകനുമായ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവോ ? കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച സൂചനകള്‍ താരം നല്‍കിയത്. ജയ്പൂരില്‍ നടന്ന ഐപിഎല്‍ താരലേലത്തിന് ശേഷമാണ് 37കാരനായ മക്കല്ലം വിരമിക്കല്‍ സൂചന നല്‍കിയത്. അടുത്ത സീസണ്‍ ഐപിഎല്‍ ലേലത്തില്‍ മക്കല്ലത്തെ സ്വന്തമാക്കാന്‍ ഒരു ടീമും തയാറല്ലായിരുന്നു. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലാണ് താരം കളിച്ചത്.

‘ചിലപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങള്‍, ഐപിഎല്ലിലെ 11 സീസണുകളിലും കളിക്കാനായത് ഭാഗ്യമാണ്. എന്നാല്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ചിലപ്പോഴുണ്ടാകും. എല്ലാത്തിനും അവസാനമുണ്ട്. താരലേലത്തില്‍ കിവി താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത് അഭിമാനത്തോടെ കാണുന്നു.  ഇതൊക്കെയാണ് കരിയറില്‍ സംഭവിക്കുന്നത്.  ഐപിഎല്‍ ലേലത്തില്‍ തന്നെ ടീമുകള്‍ സ്വന്തമാക്കാന്‍ തയാറാകാത്തതില്‍ ദു:ഖമില്ല. ഐപിഎലില്‍ കളിക്കുന്ന മറ്റു താരങ്ങള്‍ക്ക് ആശംസകര്‍ നേരുന്നയായും റേഡിയോ സ്പോര്‍ട്ടിനോട് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ പറഞ്ഞു. 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മക്കല്ലം വിരമിച്ചിരുന്നു. എന്നാല്‍ ദേശീയ കുപ്പായമഴിച്ചശേഷം വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു. ഐപിഎല്ലില്‍ 109 മത്സരങ്ങളില്‍ നിന്ന് 2,881 റണ്‍സ് നേടിയിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍