സ്റ്റാര്‍ ഇന്ത്യയും ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് മോക്കാ മോക്ക പരസ്യവുമായി എത്തിയിരുന്നു.
ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി പാക് ചാനല്‍ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പുറത്തിറക്കിയ പരസ്യത്തെ വിമര്‍ശിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഇത് ക്രിക്കറ്റ് മാത്രമാണെന്നും, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ ഇത്രത്തോളം പ്രമോട്ട് ചെയ്യേണ്ടതില്ല. ഇത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും സാനിയ പറഞ്ഞു.
ട്വിറ്റിലൂടെയാണ് സാനിയ പരസ്യത്തിനെതിരെ രംഗത്തെത്തിയത്. ഈ മത്സരത്തെ അധികം പ്രമോട്ട് ചെയ്യേണ്ടതില്ല. ഇത് അസംബന്ധമാണ്. ഇതിന് ആവശ്യത്തിന് ശ്രദ്ധ ലഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിനേക്കാള്‍ വലുതാണ് ഇതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പിടിമുറുക്കൂ, അത്തരം ചിന്തകളില്‍ നിന്ന് പുറത്തു വരൂ എന്ന് പറഞ്ഞാണ് സാനിയ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
പാകിസ്ഥാന്റെ കൈകളില്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് സമാനമായ രീതിയില്‍ വന്ന ലോകകപ്പ് പരസ്യ വിവാദമായിരുന്നു. പാക് ടെലിവിഷന്‍ ചാനലായ ജാസ് ടിവിയാണ് പരസ്യം പുറത്തുവിട്ടത്. പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്. ഇതിന് സമാനമായി അഭിനന്ദനെപ്പോലെ തോന്നിക്കുന്ന വ്യക്തിയോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും പരസ്യത്തില്‍ ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് പരസ്യത്തിലുള്ളയാള്‍ പറയുന്നു. ചായ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ നല്ലതായിരുന്നു എന്ന് പറയുന്നു. ഒടുവില്‍ തിരിച്ച് നടക്കുമ്പോള്‍ കപ്പ് അവിടെ വെച്ചിട്ട് പോവു എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. അഭിനന്ദനെ പാകിസ്ഥാന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
സ്റ്റാര്‍ ഇന്ത്യയും ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് മോക്കാ മോക്ക പരസ്യവുമായി എത്തിയിരുന്നു. ജൂണ്‍ 16ന് ഫാദേഴ്സ് ഡേയിലാണ് ഇന്ത്യ-പാക് പോര് നടക്കുന്നത് എന്നതിലൂന്നിയാണ് സ്റ്റാര്‍ ഇന്ത്യ പാകിസ്ഥാനെ ട്രോളുന്നത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു.
Cringeworthy ads on both sides of the border ? seriously guys, you don’t need to ‘hype up’ or market the match anymore specially with rubbish! it has ENOUGH attention already!It’s only cricket for God sake, and if you think it’s anymore than that then get a grip or get a life !!
— Sania Mirza (@MirzaSania) June 12, 2019
Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel over Nowshera and Wing Co Abhinandan Varthaman’s issue as a prop. @IAF_MCC @thetribunechd @SpokespersonMoD @DefenceMinIndia pic.twitter.com/30v4H6MOpU
— Ajay Banerjee (@ajaynewsman) June 11, 2019