UPDATES

കായികം

രണ്ട് സിക്‌സ് ദൂരം; ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ രോഹിത്?

വമ്പന്‍ അടിക്കാരുടെ പട്ടികയില്‍ 351 സിക്‌സുകളുമായി ഷാഹിദ് അഫ്രിദിയാണ് ഒന്നാമത്.

ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇറങ്ങിയിരിക്കുകയാണ്. വെസ്റ്റിന്‍ഇന്‍ഡീസാണ് എതിരാളികള്‍. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ഓപ്പണര്‍ രോഹിത ശര്‍മ്മയിലാണ് ആരാധകരുടെ പ്രതീക്ഷ. മറ്റൊരു ഇന്ത്യന്‍ താരത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് രോഹിത് ശര്‍മ്മ. രണ്ട് സിക്‌സുകള്‍ കൂടിയടിച്ചെടുത്താല്‍ എംഎസ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡ് താരത്തിന് മറികടക്കാനാകും.ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ്. ഇതുവരെ 224 സിക്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. ധോണിയുടെ പേരില്‍ 225 സിക്‌സുകളുമുണ്ട്. ഇനി രണ്ടു സിക്‌സുകള്‍ കൂടി അടിച്ചെടുത്താല്‍ രോഹിത്, ധോണിയുടെ റെക്കോര്‍ഡ് മറികടക്കും.

വമ്പന്‍ അടിക്കാരുടെ പട്ടികയില്‍ 351 സിക്‌സുകളുമായി ഷാഹിദ് അഫ്രിദിയാണ് ഒന്നാമത്. 324 സിക്‌സുകളാണ് രണ്ടാമതുള്ള വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. 270 സിസ്‌കുകളുമായി സനത് ജയസൂര്യയാണ് പട്ടികയില്‍ മൂന്നാമത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍