UPDATES

കായികം

ബംഗ്ലാദേശിനെതിരെ നൂറ് കടന്ന് പാക്കിസ്ഥാന്‍; ലക്ഷ്യം വലിയ സ്‌കോര്‍

310ല്‍ അധികം റണ്‍സിന്റെ വിജയം നേടിയാല്‍ മാത്രമേ പാക്കിസ്ഥാനു സെമി സാധ്യതയുള്ളൂ.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‌ ഭേദപ്പെട്ട തുടക്കം. 46  പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്ത് ഇമാം ഉള്‍ ഹഖും 69 പന്തുകളില്‍ നിന്ന് 56 റണ്‍സ് നേടി ബാബര്‍ അസമുമാണ് ക്രീസില്‍

ഇന്നിംഗ്‌സ് തുടക്കത്തില്‍ എട്ടാം ഓവറില്‍ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഇമാം ഉള്‍ ഹഖ് ബാബര്‍ അസം എന്നിവരുടെ കരുത്തില്‍ പാക്കിസ്ഥാന്‍ തകര്‍ച്ചയില്‍ നിന്ന് കര കയറുകയായിരുന്നു. 31 പന്തുകളില്‍ നിന്ന് 13 റണ്‍സെടുത്ത ഫഖര്‍ സമന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. സൈഫുദീന്റെ ഓവറില്‍ മേഹ്ദി ഹസന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഇപ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

ആദ്യം ബാറ്റു ചെയ്തില്ലെങ്കില്‍ സെമി കാണാതെ പുറത്ത് എന്ന അവസ്ഥയില്‍ ബംഗ്ലദേശിനെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച അതേ ടീമുമായാണ് പാക്കിസ്ഥാന്റെ പടപ്പുറപ്പാട്. അതേസമയം, ഇന്ത്യയോടു തോറ്റ ടീമില്‍ ബംഗ്ലദേശ് രണ്ടു മാറ്റം വരുത്തി. സാബിര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍ എന്നിവര്‍ക്കു പകരം മഹ്മൂദുല്ല, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ബംഗ്ലദേശിനെതിരെ ആദ്യം ബാറ്റു ചെയ്യാന്‍ അവസരം ലഭിക്കണമെന്നു മാത്രമല്ല, 310ല്‍ അധികം റണ്‍സിന്റെ വിജയം നേടിയാല്‍ മാത്രമേ പാക്കിസ്ഥാനു സെമി സാധ്യതയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍