UPDATES

കായികം

ടി-20 : ആവേശ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് നാല് റൺസ് ജയം

ഇന്ത്യക്ക് 17 ഓവറില്‍ 169 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. നാല് റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം.  174 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യക്ക് 17 ഓവറില്‍ 169 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി ശിഖര്‍ ധവാനും റിഷഭ് പന്തും ദിനേഷ് കാര്‍ത്തികും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും വിജയം കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല.

42 പന്തില്‍ 10 ഫോറും രണ്ട് സിക്സും സഹിതം 76 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത പന്തും കാര്‍ത്തികും ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ പുറത്തായത് തിരിച്ചടിയായി. പന്ത് 20ഉം കാര്‍ത്തിക് 30ഉം റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മ ഏഴും കെഎല്‍ രാഹുല്‍ 13ഉം വിരാട് കോഹ്‌ലി നാലും റണ്‍സെടുത്ത് പുറത്തായി. മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്ട്രേലിയ നാല് വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറില്‍ 174 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

ഓസ്ട്രേലിയക്കായി മാക്സ്വെല്‍ 24 പന്തില്‍ നാല് സിക്സ് സഹിതം 46ഉം സ്റ്റോണ്‍സ് പുറത്താകാതെ 19 പന്തില്‍ 33ഉം റണ്‍സ് അടിച്ചെടുത്തു. നായകന്‍ ആരോണ്‍ ഫിഞ്ച് 27ഉം ക്രിസ് ലിന്‍ 37ഉം റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ ഷോര്‍ട്ടിന് ഏഴ് റണ്‍സ് എടുക്കാനെ ആയുളളു. രണ്ട് റണ്‍സുമായി മെക്ഡര്‍മോട്ട് സ്റ്റോണ്‍സിന് കൂട്ടായി ക്രീസില്‍ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി. 23-ം ന് മെല്‍ബണിലാണ് രണ്ടാം മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍