UPDATES

കായികം

ട്വന്റി20 ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത; ചരിത്രമെഴുതി വൃന്ദ റാത്തി

മുന്‍പ് ബിസിസിഐ അംഗീകാരമുണ്ടായിരുന്ന ക്രിക്കറ്റ് സ്‌കോറര്‍ ആയിരുന്ന വൃന്ദ,

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) മാച്ച് റഫറിമാരുടെ പാനലില്‍ അംഗമായി
ആദ്യ ഇന്ത്യന്‍ വനിതയായി ജി എസ് ലക്ഷ്മി ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിത മുംബൈ ട്വന്റി20 ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ അമ്പയറായി മാറിയിരിക്കുകയാണ് മുംബൈ സ്വദേശി വൃന്ദ റാത്തി.

ബിസിസിഐയുടെ ലെവല്‍ 2 അമ്പയറിംഗ് പരീക്ഷ പാസായതോടെയാണ് 29 കാരിയായ വൃന്ദ അന്താരാഷ്ട്ര വനിതാ മത്സരങ്ങളും, ജൂനിയര്‍ ആണ്‍ കുട്ടികളുടെ മത്സരങ്ങളും നിയന്ത്രിക്കാനുള്ള യോഗ്യത നേടിയത്. ചെന്നൈയില്‍ നിന്നുള്ള എന്‍ ജനനിയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു അന്താരാഷ്ട്ര വനിതാ അമ്പയര്‍. മുന്‍പ് ബിസിസിഐ അംഗീകാരമുണ്ടായിരുന്ന ക്രിക്കറ്റ് സ്‌കോറര്‍ ആയിരുന്നു വൃന്ദ, 2013 ല്‍ ന്യൂസിലന്‍ഡില്‍ നടന്ന വനിതാ ലോകകപ്പിനിടെ അന്താരാഷ്ട്ര അമ്പയറായിരുന്ന കാത്തി ക്രോസിനെ കാണുന്നതോടെയാണ് അമ്പയറിംഗില്‍ വൃന്ദക്ക് താല്‍പര്യം വന്നത്. മുന്‍ ഇന്ത്യന്‍ താരം സ്‌നേഹല്‍ പ്രധാന്‍ വൃന്ദ റാത്തി മത്സരം നിയന്ത്രിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍