UPDATES

കായികം

ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്തില്ല; ഏര്‍ണസ്റ്റോ വാള്‍വെര്‍ദെക്ക് കരാര്‍ പുതുക്കി നല്‍കി ബാഴ്‌സലോണ

2015-ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ശേഷം ബാഴ്‌സ യൂറോപ്പിലെ ജേതാക്കളായിട്ടില്ല.

ബാഴ്‌സലോണന്‍ പരിശീലകന്‍ ഏര്‍ണസ്റ്റോ വാള്‍വെര്‍ദെക്കെതിരെ എതിര്‍പ്പുകള്‍ ശക്തമായിട്ടും ക്ലബ് പരിശീലകന് കരാര്‍ പുതുക്കി നല്‍കിയതായി റിപോര്‍ട്ടുകള്‍. 2020 വരെയാണ് വാള്‍വെര്‍ദെയുടെ പുതുക്കിയ കരാര്‍. ഒരു വര്‍ഷവും കൂടി നീട്ടാം എന്ന നിലയിലാണ് കരാറിലെ മറ്റൊരു നിബന്ധന. പെപ് ഗ്വാര്‍ഡിയോള, ലൂയിസ് എന്റിക്വെ തുടങ്ങിയ മുന്‍ പരിശീലകരുടെ അത്ര താരപരിവേഷം രണ്ടാം സീസണ്‍ അവസാനിക്കാറായിട്ടും വാള്‍വെര്‍ദെയ്ക്ക് ലഭിച്ചിരുന്നില്ല. ക്ലബ് ആരാധകരുടെ ഇടയില്‍ തന്നെ പരിശീലകനോട് എതിര്‍പ്പുള്ളവരുണ്ടായിരുന്നു. മെസിയെ ആശ്രയിച്ചാണ് വാള്‍വെര്‍ദെ വിജയം നേടുന്നതെന്നും മെസിയുടെ അഭാവത്തില്‍ ക്ലബിനെ വിജയിപ്പിക്കാന്‍ പരിശീലകന് കഴിയുന്നിലെന്നും മെസിയില്ലാത്ത മത്സരങ്ങള്‍ വാള്‍വെര്‍ദെയ്ക്ക് തന്ത്രങ്ങള്‍ മെനയാന്‍ കഴിയില്ലെന്നുമായിരുന്നു താരത്തിനെതിരെയുള്ള ആരോപണം. ഇതിന് പുറമെയായിരുന്നു ആവശ്യത്തിലേറെ മികച്ച കളിക്കാരെ ടീമിലെത്തിച്ചിട്ട്, അവസരം നല്‍കുന്നില്ലെന്നുള്ള ആരോപണവും

2015-ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ശേഷം ബാഴ്‌സ യൂറോപ്പിലെ ജേതാക്കളായിട്ടില്ല. കഴിഞ്ഞ സീസണില്‍ റോമയോട് തോറ്റ ബാഴ്‌സ ക്വാര്‍ട്ടറില്‍ പുറത്തായി. ഈ സാഹചര്യത്തില്‍ ഈ സീസണവസാനത്തോടെ വാള്‍വെര്‍ദെ സ്ഥാനമൊഴിയുമെന്ന് റിപോര്‍ട്ടുകളാണ് പുറത്തു വന്നത്. എന്നാല്‍ എല്ലാ റിപോര്‍ട്ടുകള്‍ക്കും വിപരീതമായി പരിശീലകന് കരാര്‍ പുതുക്കി നല്‍കിയതാണ് സംഭവിച്ചത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍