UPDATES

കായികം

ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി; ഓസ്‌ട്രേലിയ മികച്ച നിലയില്‍

ഓസിസ് ഒപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസിസ് ഓപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോര്‍ 80 ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണ്‍(26) നെ ധനഞ്ജയ ഡി സില്‍വ പുറത്താക്കുകയായിരുന്നു.പിന്നീട് 100 റണ്‍സിലെത്തിയപ്പോള്‍ ഉസ്മാന്‍ ഖവാജ(10)യെയും ഡി സില്‍വ പുറത്താക്കി. ഓസീസ് നിരയില്‍ 97 പന്തുകളില്‍ സെഞ്ച്വറി നേടി ആരോണ്‍ ഫിഞ്ച് (101) മുന്നേറുകയാണ്. ഓസീസ്  33 ഓവറില്‍ രണ്ടു  വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എന്ന നിലയിലാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍