UPDATES

കായികം

വീണ്ടും ലോക ജേതാക്കളാകാന്‍ സ്പെയിന്‍, ആവേശം തീര്‍ക്കാന്‍ ലോകകപ്പിന് പാട്ടിറക്കി സെര്‍ജിയോ റാമോസ് (വീഡിയോ)

റഷ്യൻ ലോകകപ്പിന് അൺ ഒഫീഷ്യൽ ഗാനങ്ങൾക്ക് പഞ്ഞം ഇല്ലെന്ന് തെളിയിച്ചുകൊണ്ട് സ്പെയിനിന്റെ സൂപ്പർ താരം സെർജിയോ റാമോസ് തന്റെ ടീമിനെ പിന്തുണച്ചുകൊണ്ട് പുറത്തിറക്കിയ ഗാനം വമ്പിച്ച ഹിറ്റ് ആയിരിക്കുകയാണ്.

ആഘോഷാരവങ്ങളുടെ ഫുട്ബാൾ കാലത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോള്‍, ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് കഴിഞ്ഞയാഴ്ച റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരുന്നു. ഹോളിവുഡ് നടനും പ്രമുഖ റാപ്പ് സംഗീതജ്ഞനുമായ വില്‍ സ്മിത്താണ് ലിവ് ഇറ്റ് അപ്പ് എന്ന ഗാനം പുറത്തുവിട്ടത്. റിക്കി മാര്‍ട്ടിന്റെ ”ദി കപ്പ് ഓഫ് ലൈഫ്” (1998 – ഫ്രാന്‍സ് ലോകകപ്പ്‌), ഷാകിറയുടെ വക്കാ വക്കയുമെല്ലാം (2010 – ദക്ഷിണാഫ്രിക്ക ലോകകപ്പ്) അണ്‍ഒഫീഷ്യല്‍ ഗാനമായിട്ട് കൂടി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഗാനങ്ങളാണ്.

റഷ്യൻ ലോകകപ്പിന് അൺ ഒഫീഷ്യൽ ഗാനങ്ങൾക്ക് പഞ്ഞം ഇല്ലെന്ന് തെളിയിച്ചുകൊണ്ട് സ്പെയിനിന്റെ സൂപ്പർ താരം സെർജിയോ റാമോസ് തന്റെ ടീമിനെ പിന്തുണച്ചു കൊണ്ട് പുറത്തിറക്കിയ ഗാനം വമ്പിച്ച ഹിറ്റ് ആയിരിക്കുകയാണ്. ഫ്ലാമെങ്കോ എന്ന തന്റെ സുഹൃത്തിനൊപ്പം ആണ് റാമോസ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. “ഞാൻ എന്റെ വാക്കുകൾ പാലിക്കും, ലോകകപ്പിന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പിലാണ് ഞാനും എന്റെ സുഹൃത്തുക്കളും”. വീഡിയോയുടെ താഴെ ഇങ്ങനെ എഴുതിരിയ്ക്കുന്നു.

“സ്പെയിൻ മുന്നോട്ടു, ശബ്ദം ഉയർത്തൂ, ഗോളുകൾ നേടൂ, ഏറ്റവും മികച്ച വിജയം തന്നെ നമ്മൾ നേടും” എന്ന വരികൾ സ്പെയിൻ ആരാധകരെ മാത്രമല്ല ലോക ഫുട്ബാൾ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നതാണ്. 2010 ലാണ് സ്പെയിൻ അവസാനം ആയി ലോകകപ്പ് നേടുന്നത്. ഇത്തവണ മെസ്സി അടക്കം ഉള്ളവർ കപ്പു നേടും എന്ന് പ്രതീക്ഷിക്കുന്ന ടീമുകളുടെ കൂട്ടത്തിൽ ആണ് സ്പെയിൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍