UPDATES

എഡിറ്റര്‍

സാനിയ മിര്‍സയാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍

Avatar

‘ദി ന്യൂയോര്‍ക്കര്‍’ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ മേരി പിലോണ്‍ എന്ന സ്വാതന്ത്ര പത്രപ്രവര്‍ത്തക എഴുതിയ ‘സാനിയ മിര്‍സാസ് അണ്‍ ലൈക്കിലി സ്റ്റാര്‍ഡം’ എന്ന ലേഖനം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. സാനിയ ഒരു താരമായി വളരുന്നതിനു മുമ്പുള്ള അവരുടെ ജീവിതത്തെക്കുറിച്ചും കളി ജീവിതത്തെക്കുറിച്ചും മാത്രമല്ല ഇന്ത്യയിലെ വനിതകള്‍ക്ക് സാനിയ പ്രചോദനമാകുന്നതെങ്ങനെയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

സാനിയയ്ക്ക് ഇപ്പോള്‍ 12 മില്യണ്‍ ഫെയ്‌സ്ബുക്ക് ആരാധകരുണ്ട്(പ്രമുഖ ടെന്നീന്ന് താരം സെറീന വില്ല്യംസിനെക്കാള്‍ രണ്ടിരട്ടി), 4 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുണ്ട്, രണ്ട് മില്ല്യണിലധികം ഇന്‍സ്റ്റാഗ്രാം ആരാധകരുമുണ്ട് അതിശയിക്കേണ്ട കാര്യമില്ല അവര്‍ ലോകത്തിലെ ഏറ്റവും പ്രസിദ്ധയായ കായിക താരങ്ങളിലൊരാളാണ്.

അവള്‍ ഒരു മുസ്ലീമാണ്, കളിക്കളത്തില്‍ ധരിക്കുന്ന വേഷത്തിന്റെ പേരില്‍ മുസ്ലീം പണ്ഡിതര്‍ അവളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലിംഗ വിത്യാസങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ചെറുതാണെങ്കിലും ഒരു മാറ്റത്തിന് സാനിയ കാരണമായി.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും, കായിക രംഗത്തുള്‍പ്പടെയുള്ള മേഖലകളില്‍ കാണുന്ന ലൈംഗിക അക്രമത്തിനെതിരെയും അതില്‍ ഗവണ്‍മെന്റിന്റെ നിക്ഷ്പക്ഷതയും സാനിയ ചോദ്യം ചെയ്യുന്നുണ്ട്. ഇതു കണ്ട് സാനിയെപ്പോലെ ആകുവാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ധാരാളം പെണ്‍കുട്ടികള്‍ ഇന്ത്യയലുണ്ട്.

ഇതിന് ഏറ്റവും വലിയ തെളിവാണ് ബംഗ്ലൂരില്‍ ക്യൂബന്‍ പാര്‍ക്കിലെ ടെന്നീന്ന് കോര്‍ട്ടില്‍ കാവല്‍ക്കാര്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ വാക്കുകള്‍. ആ പെണ്‍കുട്ടി മൊഴിയെടുക്കാന്‍ വന്ന പോലീസിനോട് പറഞ്ഞത് ‘ഞാന്‍ ആഗ്രഹിച്ചത് സാനിയ മിര്‍സയെപ്പോലെയാകാനാണ്.’

കൂടുതല്‍ വായനയ്ക്ക്– http://goo.gl/NDLZta

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍