UPDATES

ട്രെന്‍ഡിങ്ങ്

മോറോക്കോ കളിച്ചു, പോര്‍ച്ചുഗല്‍ ജയിച്ചു; രക്ഷകനായി വീണ്ടും റൊണാള്‍ഡോ

മത്സരത്തിലുടനീളം മികച്ച കളി കാഴ്ച വെച്ച മോറൊക്കോക്ക്, പല മികച്ച അവസരങ്ങളിലും പന്ത് പോര്‍ച്ചുഗലിന്റെ വലയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് പോര്‍ച്ചുഗലിന്‍റെ ജയം ഉറപ്പിച്ചത്.

നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡര്‍ ഗോളിന്റെ മൂന്‍തൂക്കത്തില്‍ മോറോക്കോക്കെതിരെ പോര്‍ച്ചുഗലിന് ജയം (സ്‌കോര്‍ 1-0). മത്സരത്തിലുടനീളം മികച്ച കളി കാഴ്ച വെച്ച മോറൊക്കോക്ക്, പല മികച്ച അവസരങ്ങളിലും പന്ത് പോര്‍ച്ചുഗലിന്റെ വലയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് പോര്‍ച്ചുഗലിന്‍റെ ജയം ഉറപ്പിച്ചത്. കളിയുടെ നാലാം മിനുറ്റില്‍ തന്നെ റൊണാള്‍ഡോ ഗോള്‍ നേടി പോര്‍ച്ചുഗലിനെ ലീഡിലെത്തിച്ചെങ്കിലും ഒരു അവസരത്തിലും അവര്‍ക്ക് കളിയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

കോര്‍ണറില്‍നിന്നും ജാവോ മുട്ടീഞ്ഞോ ഉതിര്‍ത്ത പന്തില്‍, ചാടി നേടിയ ഹെഡര്‍ ഗോളിലൂടെ റൊണാള്‍ഡോ ഈ ലോകകപ്പിലെ നാലാം ഗോളും അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമനുമായി.

പോര്‍ച്ചുഗലിന് വേണ്ടി റോണാഡോ നേടിയ ആദ്യ ഗോള്‍

 

കളിയുടെ 32-ാം മിനുറ്റില്‍ ബോക്സിന് അരികില്‍ നിന്ന് പോര്‍ച്ചുഗലിന് അനുകൂലമായ കിട്ടിയ ഫ്രീകിക്ക് റൊണാള്‍ഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 51-ാം മിനുറ്റില്‍ ലഭിച്ച മറ്റൊരു മികച്ചൊരവസരവും റൊണാള്‍ഡോ പോസ്റ്റിന് മുകളിലൂടെ അടിച്ചു പാഴാക്കി.

മത്സരത്തിലെ ആദ്യ മഞ്ഞകാര്‍ഡ് കിട്ടിയത് മൊറോക്കന്‍ താരത്തിനായിരുന്നു. 40-ാം മിനുറ്റില്‍ എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് മെഹ്ദി ബെനാഷ്യക്കായിരുന്നു മഞ്ഞകാര്‍ഡ് ലഭിച്ചത്.

ആദ്യപാദത്തിലും അവസാനപാദത്തിലും മോറോക്കോയ്ക്ക് ഒട്ടേറേ അവസരങ്ങളായിരുന്നു ലഭിച്ചത്. പക്ഷെ ഒന്നുപോലും അവര്‍ക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. അതേസമയം പോര്‍ച്ചുഗീസ് താര വളരെ അശ്രദ്ധമായിട്ടായിരുന്നു ഉടനീളം കളിച്ചത്. പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരകളുടെ പ്രകടനം വളരെ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

പല ഷോട്ടുകളും പോര്‍ച്ചുഗീസിന്റെ ഭാഗ്യം കൊണ്ടോ മോറോക്കോയുടെ നിര്‍ഭാഗ്യം കോണ്ടോ ഗോളാകാതിരുന്നത്. റോണാള്‍ഡോ കാലുകളില്‍ പന്ത് എത്താതിരിക്കുന്നതില്‍ മോറോക്കന്‍ താരങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു. ആദ്യ ഗോളിന് ശേഷം കിട്ടിയ ഒന്ന് രണ്ട് അവസരങ്ങള്‍ റോണാള്‍ഡോ പാഴാക്കുകയും ചെയ്തു.

പറങ്കി താരങ്ങള്‍ ഈ വിധമാണ് തുടര്‍ന്നുള്ള കളികളിലും പ്രകടനം നടത്തുന്നതെങ്കില്‍ ലോകകപ്പ് മോഹം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നുന്ന തരത്തിലായിരുന്നു കളത്തിലെ അവരുടെ പ്രകടനങ്ങള്‍. 1986-ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പറങ്കിപടയെ അടിയറവ് പറയിച്ചതുപോലെ ഇത്തവണ അവരെ പരാജയപ്പെടാത്താന്‍ മോറോക്കോയ്ക്ക് കഴിഞ്ഞില്ല. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മൊറോക്കൊ പോര്‍ച്ചുഗലിനെ തറപ്പറ്റിച്ചത്. ചരിത്രം ആവര്‍ത്തിക്കാന്‍ മോറോക്കോയ്ക്ക് കഴിഞ്ഞില്ല.

ഈ മത്സരത്തിലെ ഗോളോട് കൂടി 33-കാരനായ റൊണാള്‍ഡോയ്ക്ക് ഒരു അപൂര്‍വ്വ നേട്ടവും സ്വന്തമായി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ റോണാള്‍ഡോ രണ്ടാമതെത്തി. പോര്‍ച്ചുഗലിന് വേണ്ടി 151 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം.

149 മത്സരങ്ങളില്‍ 109 ഗോളുകളുമായി ഇറാന്‍ താരം അലി ദേ ആണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസിന് 89 കളിയില്‍ 84 ഗോളുകളുണ്ട്.

78,000-ഓളം കാണികളായിരുന്നു ലുസ്നിക്ക് സ്റ്റേഡിയത്തില്‍ മത്സരം വീക്ഷിക്കാന്‍ എത്തിയത്.

 

2 – Cristiano Ronaldo has become the first Portugal player since José Torres in 1966 to score a goal with his right foot, left foot and head in a single World Cup tournament. Collection. #POR #MAR #PORMAR #Ronaldo #WorldCup pic.twitter.com/liZrUSyXmq

— OptaJoe (@OptaJoe) June 20, 2018

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍