UPDATES

ട്രെന്‍ഡിങ്ങ്

റഷ്യയില്‍ ഇന്ന് ‘ഉദയസൂര്യന്‍’

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉദയ സൂര്യന്റെ നാടായ ജപ്പാന്‍, കൊളംബിയന്‍ ടീമിനെ തറപറ്റിച്ചത്

ലാറ്റിന്‍ അമേരിക്കന്‍ ടീമുകളിലെ ശ്രദ്ധയരായ കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍, കൊളംബിയന്‍ ടീമിനെ തറപറ്റിച്ചത്.ലോകകപ്പില്‍ ആദ്യമായിട്ടാണ് ഒരു ഏഷ്യന്‍ രാജ്യം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്നത്. കളിയുടെ ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ നാടകീയ നീക്കങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്.

കളിയുടെ മൂന്നാം മിനുറ്റില്‍ ജപ്പാന്റെ ഷിന്‍ജി കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് കൈ കൊണ്ട് തട്ടിയതിന് കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങുന്നു. തുടര്‍ന്ന് അനുവദിച്ച പെനാല്‍റ്റി കഗാവ വലയിലെത്തിച്ച് തന്റെ ടീമിന് ആധിപത്യം നല്‍കി. ഈ വേള്‍ഡ് കപ്പിലെ ആദ്യത്തെ റെഡ് കാര്‍ഡ് എന്നതും വേള്‍ഡ് കപ്പിലെ രണ്ടാമത്തെ വേഗതയേറിയ (3.14 സെക്കന്‍ഡ്) റെഡ്് കാര്‍ഡ് എന്ന ബഹുമതിയും കൊളംബിയ്ക്കായി. 1986-ല്‍ ജോസ് ബാറ്റിസ്റ്റ-ക്ക് 55 സെക്കന്‍ഡില്‍ കിട്ടിയ റെഡ് കാര്‍ഡാണ് വേള്‍ഡ് കപ്പിലെ ആദ്യത്തെ വേഗതയേറിയ റെഡ് കാര്‍ഡ്.

കളിയുടെ മൂന്നാം മിനുറ്റില്‍ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങുന്നു

Penalty? #worldcup2018 #WorldCup #COL #coljap pic.twitter.com/5qLa84dS2R

— Gizmo???? (@Gizmofilmz) June 19, 2018

എന്നാല്‍ പത്ത് പേരായിട്ട് ചുരുങ്ങിയിട്ടും പോരാട്ട വീര്യം ചോരാതെ പോരാടിയ കൊളംബിയ മുപ്പത്തിയൊന്‍പതാം മിനുറ്റില്‍ മറുപടി ഗോള്‍ നല്‍കി. യുവാന്‍ ക്വിന്റെറോ ഫ്രീകിക്കില്‍ നിന്ന് നേടിയ ഗോളായിരുന്നു കൊളംബിയയെ ആദ്യപകുതിയില്‍ സമനിലയിലെത്തിച്ചത്. ജാപ്പനീസ് പ്രതിരോധനിര പന്ത് തടയാന്‍ ചാടിയപ്പോള്‍ ക്വിന്റെറോ തൊടുത്ത ഗ്രൗണ്ടര്‍ ഷോട്ട് ഗോളി കവാഷിമ ഡൈവ് ചെയ്ത് പിടിച്ചെങ്കിലും പന്ത് ഗോള്‍ ലൈന്‍ കടന്നുപോയിരുന്നു. ഗോളല്ലെന്ന് ജപ്പാന്‍കാര്‍ വാദത്തെ തുടര്‍ന്ന് വീഡിയോ റിവ്യൂവിലൂടെ ഗോള്‍ അനുവദിക്കുകയായിരുന്നു,

ഇരു ടീമുകളും ആക്രമിച്ച് കളിച്ച് ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കൊളംബിയ 58 മിനിറ്റില്‍ ഗോള്‍ സ്‌കോറര്‍ ക്വാന്റെറോയെ കയറ്റിയാണ് ഹാമിസ് റോഡ്രിഗസിനെ ഇറക്കി ആക്രമണം കനപ്പിച്ചു. ആവേശത്തില്‍ ജപ്പാന്‍ താരത്തെ ഫൗള്‍ ചെയ്തതിന് 63-ാം മിനുറ്റില്‍ കൊളംബിയയുടെ ബാരിയോസ് മഞ്ഞ കാര്‍ഡും കണ്ടു.

73-ാം മിനിറ്റില്‍ ജപ്പാന്‍ താരം കെയ്‌സുക്കി ഹോണ്ട പോസ്റ്റിനുള്ളിലേക്ക് തൊടുത്ത കോര്‍ണര്‍ കിക്ക് കൊളംബിയന്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഹെഡ്ഡറിലൂടെ ഒസാക്കോ പോസ്റ്റിലെത്തിച്ചു. ലീഡ് നേടിയ ‘സമുറായ് ബ്ലൂസ്’ പ്രതിരോധത്തിലേക്ക് വലഞ്ഞപ്പോള്‍ കൊളംബിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോഡ്രിഗസിന്റെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റ ശ്രമങ്ങളുണ്ടായി. 86-ാം മിനുറ്റില്‍ റോഡ്രിഗസിനും മഞ്ഞ കാര്‍ഡ് കിട്ടിയപ്പോള്‍ കളിയുടെ പൂര്‍ണമായ ആധിപത്യം ജപ്പാന്‍ നേടി.

ആറു തവണ വേള്‍ഡ് കപ്പില്‍ കളിച്ചിട്ടുള്ള ജപ്പാന്‍ ആദ്യമായിട്ടാണ് ഒരു ലാറ്റിന്‍ഡ അമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ പരാജയപ്പെടുത്തുന്നത്. 2002-ലെയും 2010-ലെയും വേള്‍ഡ് കപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ജപ്പാന് സാധിച്ചിരുന്നു. 4 തവണ ഏഷ്യന്‍ ജേതാക്കളായ ടീമാണ് ജപ്പാന്‍.

 

ജപ്പാന്റെ ആദ്യ ഗോള്‍

 

കൊളംബിയയുടെ ആദ്യ ഗോള്‍

 

 

ജപ്പാന്റെ രണ്ടാം ഗോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍