UPDATES

ട്രെന്‍ഡിങ്ങ്

പാനമയുടെ പോസ്റ്റില്‍ ഇംഗ്ലീഷ് ‘ഹാരി കെയ്ന്‍’

പാനമയുടെ സീനിയര്‍ താരം 37-കാരനായ ഫെലിപ്പ് ബലോയിയാണ് പാനമയ്ക്ക് ലോകകപ്പിലെ ആദ്യ ഗോള്‍ നേടികൊടുത്തത്

പാനമയ്‌ക്കെതിരെ ഇംഗ്ലീഷ് പടയ്ക്ക് വമ്പന്‍ ജയം(സ്‌കോര്‍ 6-1). കളം മുഴുവന്‍ നിറഞ്ഞു കളിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാട്രിക്കും നേടി. ആദ്യ പകുതിയില്‍ തന്നെ അഞ്ചു ഗോളുകളും രണ്ടാം പകുതിയില്‍ ഒരു ഗോളുമാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. തുറന്ന ഗോള്‍ പോസ്റ്റുകളോടെ ഇംഗ്ലണ്ട് താരങ്ങളെ സ്വാഗതം ചെയ്യുന്ന തരത്തിലായിരുന്നു പാനമയുടെ കളി. ഒടുവില്‍ ആശ്വാസം പോലെ ചരിത്ര ഗോളും പാനമ നേടി.

എട്ട്, നാല്‍പത് മിനുറ്റുകളില്‍ ജോണ്‍ സ്റ്റോണ്‍സും ഇരുപത്തിരണ്ട്, നാല്‍പത്തിനാല്, അറുപതിയൊന്നു മിനുറ്റുകളില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നും മുപ്പത്തിയാറാം മിനിറ്റില്‍ ജെസ്സെ ലിങ്കാര്‍ഡുമാണ് ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കിയത്.

എട്ടാം മിനുറ്റില്‍ ട്രിപ്പിയറെടുത്ത കോര്‍ണര്‍ കിക്കില്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍ പാനമയുടെ വലയില്‍ എത്തിച്ചായിരുന്നു ഇംഗ്ലീഷ് പടയുടെ തുടക്കം. സ്റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു അത്. 21-ാം മിനുറ്റില്‍ ജെസ്സെ ലിങ്കാര്‍ഡിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ എസ്‌കോബാര്‍ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി കിക്ക് എടുത്തത് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. കെയ്നിന് ലക്ഷ്യം തെറ്റിയില്ല, കൃത്യമായി പന്ത് പാനമയുടെ വലയില്‍ എത്തി.

36-ാം മിനുറ്റില്‍ ബോക്‌സിനുള്ളില്‍ നിന്നുള്ള ലിങ്കാര്‍ഡിന്റെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയില്‍ എത്തി. അടുത്തത് സ്റ്റോണ്‍സിന്റെ ഊഴമായിരുന്നു. 40-ാം മിനുറ്റില്‍ സഹതാരം തൊടുത്ത ഷോട്ടില്‍ ഹെഡര്‍ ഗോളടിച്ച്് സ്റ്റോണ്‍സ് വീണ്ടും താരമായി. 44-ാം മിനുറ്റില്‍ പാനമ താരം ഗൊഡെയ്ന്‍ ഹാരി കെയ്‌നെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി റഫറി വിളിച്ചു. ഈ പെനാല്‍റ്റിയും കെയ്‌ന് തെറ്റിയില്ല. ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 5 ഗോളുകളാണ്.

61-ാം മിനുറ്റില്‍ ലോഫ്റ്റസ് ചീക്ക് നല്‍കിയ ലോഗ് പാസില്‍ ഹാരി കെയ്നിന്റെ കാലില്‍ തട്ടി ഡിഫളക്ട് ചെയ്ത് പന്ത് എതിര്‍ പോസ്റ്റിലേക്ക് എത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറാം ഗോളും ക്യാപ്റ്റന്‍ ഹാട്രികും തികച്ചു. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍ വേട്ടകാരില്‍ കെയ്ന്‍ മുന്നിലായി. കഴിഞ്ഞ കളിയിലെ രണ്ടും ഇന്നത്തേ ഹാട്രിക്കും ചേര്‍ത്ത് കെയ്ന്‍ ഇതുവരെ 5 ഗോളടിച്ചു. തൊട്ടു പിന്നാലെ നാലു ഗോളുകളുമായി ക്രസ്റ്റിയാനോ റോണാള്‍ഡോയും റോമേലു ലുക്കാക്കുവുമുണ്ട്.

അവസാനം പാനമ തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗോള്‍ നേടിയ 78-ാം മിനുറ്റ് പാനമയുടെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗം കൂടിയായി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായ പാനമ നേടിയ ആ ആദ്യഗോള്‍ വേള്‍ഡ് കപ്പ് നേടിയതുപോലെ അവര്‍ ആഘോഷിച്ചത്. പാനമയുടെ സീനിയര്‍ താരം 37-കാരനായ ഫെലിപ്പ് ബലോയിയാണ് പാനമയ്ക്ക് ലോകകപ്പിലെ ആദ്യ ഗോള്‍ നേടികൊടുത്തത്.

ഇംഗ്ലണ്ട് നേടിയ ഗോളുകള്‍ കാണാം

 

സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍

 

ഹാരി കെയ്‌നിന്റെ പെനാല്‍റ്റി ഗോള്‍

 

 

ജസ്റ്റില്‍ ലിംഗാര്‍ഡിന്റെ ഗോള്‍

 

 

 

 

സ്റ്റോണ്‍സിന്റെ  രണ്ടാം ഹെഡ്ഡര്‍ ഗോള്‍

 

 

ഹാരി കെയ്‌നിന്റെ രണ്ടാം ഗോള്‍

ഹാരി കെയ്‌നിന്റെ മൂന്നാം ഗോള്‍

 

 

പാനമയുടെ ലോകകപ്പിലെ ആദ്യ ഗോള്‍

 

 ചരിത്ര ഗോള്‍ നേടിയത്തിന്റെ പാനമ ആരാധകരുടെ ആഘോഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍