UPDATES

കായികം

ഇത്തവണത്തെ ലോകകപ്പ് കുടിയേറ്റക്കാര്‍ കൊണ്ടുപോകും; പെലെയുടെ സ്വപ്നം യാഥാർത്ഥ്യമാകും!

നിലവിലെ 23 അംഗ ഇംഗ്ലണ്ട് ടീമിൽ 9 പേർ ആഫ്രിക്കൻ കരീബിയൻ വംശജരാണ്.

അങ്ങനെ ഇനി നാലേ നാലു രാജ്യങ്ങൾ മാത്രം! ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ക്രോയേഷ്യ. ലോകകപ്പ് ഇപ്പോൾ യൂറോ കപ്പ് ആയി ചുരുങ്ങി എന്നു പറയാം. പക്ഷെ അതിനേക്കാളുപരി എല്ലാവരും ഓർക്കാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. മേല്പറഞ്ഞ നാല് രാജ്യങ്ങളിൽ ആര് കപ്പുയർത്തിയാലും അതിൽ ഒരു കുടിയേറ്റക്കാരന്റെയോ അവന്റെ പുത്രന്റെയോ വിയർപ്പു കാണും, തീർച്ച!

ഫ്രാൻസും ബെൽജിയവയും തമ്മിലുള്ള സെമി ഫൈനലിലെ ബെൽജിയം ടീമിനെ പരിശോധിക്കാം. റൊമേലു ലുകാകു, മിച്ചി ബാത്ശയു എന്നിവർ കോങ്കോയിൽ നിന്ന് കുടിയേറിയവരാണ്. മൗസ്സ ടെമ്പലീ മാലിയിൽ നിന്നുള്ളയാളാണ്. മാറൂന് ഫെലൈനി, നാസർ ചാടി എന്നിവർ മൊറോക്കോയിൽ നിന്നുള്ളവരാണ്. യാണിക്ക് കാറാസ്കോയാകട്ടെ പോർച്ചുഗീസിൽ നിന്നും കുടിയേറിയവയയാളാണ്.

ഫ്രാൻസിന്റെ കാര്യവും വ്യത്യസ്തമല്ല. പോൾ പോഗ്ബ ഗിനിയയിൽ നിന്നും കുടിയേറിയതാണ്. എങ്ങോളോ കണ്ടെ മാലിയൻ, കെയിലിൻ എംബാബ് എന്നിവർ കാമൂറിൻ സ്വദേശികളാണ്. നബീൽ ഫേക്കിർ അൽജീരിയക്കാരൻ. സ്റ്റീവൻ എൻസോണി കോംഗോക്കാരനും, ആന്റണി ഗ്രീസ്മാൻ ജർമൻകാരനും, ഒസ്മാനെ ടെമ്പലീ സെനഗലുകാരനും ആണ്. ആദിൽ റാമിയാണെങ്കിൽ മൊറോക്കനാണ്. സാമുവേൽ ഉമ്മിറ്റി കാമറോണിൽ നിന്നുള്ളയാളാണ്. ബലിസ് മറ്റുദി കോങ്കോയിൽ നിന്നുള്ളവനും ലൂക്കാസ് ഹെർണാണ്ടസ് സ്പെയിനിൽ നിന്നുള്ളവനുമാആണ്.

നിലവിലെ 23 അംഗ ഇംഗ്ലണ്ട് ടീമിൽ 9 പേർ ആഫ്രിക്കൻ കരീബിയൻ വംശജരാണ്. 1966ഇൽ ഇംഗ്ലണ്ട് ടീമിൽ ആരും തന്നെ പുറത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നത് ഓർക്കണം.

ഇനി ബെൽജിയം നോക്കാം. ഈ ടീമിൽ 10 പേർ കുടിയേറ്റക്കാരാണ്. പെലെയുടെ സ്വപ്നമായിരുന്നു ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് നേടുന്നത്. അത് ഇങ്ങനെയെങ്കിലും നടക്കുമെന്നാണ് വസ്തുതകൾ പറയുന്നത്.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍