UPDATES

ട്രെന്‍ഡിങ്ങ്

നവാസില്‍ തട്ടി തെറിച്ച ജയം ബ്രസീല്‍ പിടിച്ചു വാങ്ങി

കളത്തില്‍ ഗംഭീരമായി ആക്രമിച്ചു കളിച്ച കാനറികള്‍ കോസ്റ്ററിക്ക ഗോളി കെയ്‌ലര്‍ നവാസിന്റെ മുമ്പില്‍ വിറച്ചു നിന്നു

ഇന്നത്തെ ആദ്യ കളിയുടെ താരം കോസ്റ്ററിക്ക ഗോളിയാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. കളത്തില്‍ ഗംഭീരമായി ആക്രമിച്ചു കളിച്ച കാനറികള്‍ കോസ്റ്ററിക്ക ഗോളി കെയ്‌ലര്‍ നവാസിന്റെ മുമ്പില്‍ വിറച്ചു നിന്നു. ഗോളെന്ന് ഉറച്ച പല അവസരങ്ങളും നവാസ് തട്ടിയകറ്റി. ഒടുവില്‍ ഇഞ്ചുറി ടൈംമില്‍ സ്‌ട്രൈക്കര്‍ കുട്ടിഞ്ഞോയുടെ ഷോട്ട് നവാസിനെ കബളിപ്പിച്ച് കോസ്റ്ററിക്കയുടെ വലയില്‍ എത്തി. പിന്നീട് അവസാന സെക്കന്റില്‍ സൂപ്പര്‍ താരം നെയ്മറും ഗോള്‍ നേടി.(സ്‌കോര്‍ 2-0)

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് ബ്രസീലിന് ജയം അനിവാര്യമായിരുന്നു എന്നാല്‍ എളുപ്പം കീഴടങ്ങി ശീലം ഇല്ലെന്നു ഇതിനോടകം തന്നെ തെളിയിച്ചിട്ടുള്ള കോസ്റ്ററിക്ക ഇത്തവണയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ആവേശകരമായ പല മുന്നേറ്റങ്ങളും കണ്ട മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കും എന്ന് കരുതിയടുത്താണ് അവസാന നിമിഷം കുട്ടിഞ്ഞോയും പിന്നീട് നെയ്മറും ബ്രസീലിന് ഗോള്‍ നേടി കൊടുത്തത്.

കുട്ടിഞ്ഞോയുടെ ഗോള്‍

പരിക്ക് ആശങ്കകള്‍ നിലനിന്നിരുന്ന സൂപ്പര്‍ താരം നെയ്മര്‍ ആദ്യ ഇലവനില്‍ തന്നെ ഇടംനേടിയിരുന്നു. പരിക്കേറ്റ ഡിഫന്‍ഡര്‍ ഡാനിലോക്കിന് പകരം ഫാഗ്നറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി എന്നതാണ് ബ്രസീല്‍ ടീമിലെ ഏകമാറ്റം. ആദ്യ പകുതിയില്‍ തുടക്കത്തില്‍ ഞെട്ടിക്കുന്ന ആക്രമണങ്ങളുമായി കോസ്റ്ററിക്ക ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ക്ക് അത് തുടരാനായില്ല.

പക്ഷേ ആക്രമണത്തില്‍ പിന്നിലാണെങ്കിലും മികച്ചതും ശക്തവുമായ പ്രതിരോധമായിരുന്നു കോസ്റ്ററിക്ക കാഴ്ചവെച്ചത്. കൃത്യമായ പാസുകളിലൂടെ ആക്രമിച്ച് മുന്നേറിയ ബ്രസീലിന് ഫിനിഷിങ്ങ് പാളുകയായിരുന്നു. 26-ാം മിനിറ്റിലും 31-ാം മിനിറ്റിലും ഗാബ്രിയേല്‍ ജീസസ് പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും ഓഫ്സൈഡ് ഗോളായിരുന്നു റഫറി വിളിച്ചത്.

രണ്ടാം പകുതിയില്‍ ഗോളെന്ന് ഉറച്ച അരഡസന്‍ ഷോട്ടുകള്‍ക്ക് മുകളിലാണ് കോസ്റ്ററിക്ക ഗോളി നവാസ് സേവ് ചെയ്തത്. 60-ാം മിനിറ്റിലും 67-ാം മിനിറ്റിലും ഗോളെടുക്കാനുള്ള നല്ല അവസരങ്ങള്‍ കോസ്റ്ററിക്ക നഷ്ടപ്പെടുത്തി. നല്ലൊരു ഫിനിഷിര്‍ ഇല്ലാതായിരുന്നു കോസ്റ്ററിക്കയുടെ പരാജയത്തിന് കാരണം.

ബ്രസീല്‍- കോസറ്ററീക്ക ടീം ഫോര്‍മേഷന്‍


11

 

നെയ്മര്‍ നേടിയ ഗോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍