UPDATES

ട്രെന്‍ഡിങ്ങ്

അര്‍ജന്റീനയ്ക്ക് ആശ്വസിക്കാം; നൈജീരിയ ഐസ്‌ലന്റിനെ തോല്‍പ്പിച്ചു

വോള്‍ഗോഗ്രാഡ് അറീനയില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു നൈജീരിയയുടെ ജയം.

അര്‍ജന്റീനയ്ക്ക് ആശ്വസിക്കാം. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മല്‍സരത്തില്‍ ഐസ്‌ലന്‍ഡിനെതിരേ നൈജീരിയക്ക് ജയം. വോള്‍ഗോഗ്രാഡ് അറീനയില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു നൈജീരിയയുടെ ജയം. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ അഹമ്മദ് മുസയിലൂടെയാണ് നൈജീരിയ കളിയില്‍ ആതിപത്യം ഉറപ്പിച്ചത്. പോസ്റ്റിന് വലതു ഭാഗത്തുനിന്നും മോസസ് നല്‍കിയ കൃത്യതയാര്‍ന്ന പാസ് മികവുറ്റ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് അഹമ്മദ് മുസ നൈജീരിയക്ക് ലീഡ് നല്‍കിയത്.

ആദ്യ ഗോളിലൂടെ ലഭിച്ച മുന്‍തൂക്കത്തിന്റെ കരുത്തില്‍ തുടരെ തുടരെയുള്ള നീക്കങ്ങളായിരുന്നു പിന്നീട് നൈജീരിയന്‍ പക്ഷത്തു നിന്നുണ്ടായത്. അധികം വൈകാതെ രണ്ടാം ഗോളുമായി മൂസയിലൂടെ വീണ്ടും നൈജീരിയ ഐസ്‌ലന്റ് വലകുലുക്കി. 75ആം മിനിറ്റിലായിരുന്നു ഐസ്‌ലന്റ് പ്രതിരോധ നിരയെ ഫലപ്രദമായി കബളിപ്പിച്ചുകൊണ്ടുള്ള മൂസയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്. ഇതിനിടെ ഗോളെന്നുറച്ച നിരവധി നൈജീരിയന്‍ ഷോട്ടുകളാണ് തലനാരിഴയക്ക് പാഴായത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങളുമായി ഐസ്‌ലന്റ് താരങ്ങള്‍ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും നൈജീരിയന്‍ പ്രതിരോധത്തില്‍ തടഞ്ഞ് പാഴാവുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല.

തുടക്കത്തിലെ ആക്രമിച്ച് കളിച്ച് ആതിപത്യം ഉറപ്പിക്കാനുള്ള നൈജീരിയന്‍ ശ്രമങ്ങളായിരുന്നു മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ അരങ്ങേറിയത്. എന്നാല്‍ പ്രത്യാക്രമണത്തോടെ പലതവണ ഐസ് ലന്റ് താരങ്ങള്‍ നൈജീരിയന്‍ ഗോളി ഉസാഹോയുടെ മികവ് പരീക്ഷിച്ചു. പിന്നീട് ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ പോലും കഴിയാത്ത മൂര്‍ച്ചിയില്ലാത്ത നീക്കങ്ങളായിരുന്നു കളിയുടെ ആദ്യ പകുതിയില്‍ നൈജീരിയന്‍ പക്ഷത്തുണ്ടായത്. ആഫ്രിക്കന്‍ കരുത്തികാട്ടിയുള്ള ആക്രണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ലൈനപ്പോടെ കളത്തിലിങ്ങിയ നൈജീരിയയെ പ്രതിരോധത്തിലൂന്നി നേരിടാനുറപ്പിക്കുന്നതായിരുന്നു ഐസ്‌ലന്റ് ലൈനപ്പ്.

ലോകകപ്പിലെ ആദ്യമല്‍സരത്തിനിറങ്ങി അര്‍ജന്റീനയെ സമനിലയില്‍ കുരുക്കിയ ആത്മവിശ്വസവുമായിട്ടായിരുന്നു ഐസ്‌ലന്റ് ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍ അദ്യ മല്‍സത്തില്‍ ക്രൊയേഷ്യയോടേറ്റ പരാജയം മറികടക്കുകയായിരുന്നു ആഫ്രിക്കന്‍ കരുത്തായ നൈജീരിയുടെ ലക്ഷ്യം. ഗ്രൂപ്പിലെ രണ്ടാം പാദ മല്‍സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മുന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍