UPDATES

ട്രെന്‍ഡിങ്ങ്

98 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സ്-ക്രൊയേഷ്യ താരങ്ങള്‍ ഇന്ന് എവിടെയാണ്?

എന്നാല്‍, എല്ലാ പ്രവചനങ്ങളും അട്ടിമറിച്ച് ക്രൊയേഷ്യ സെമി ഫൈനലിലെത്തി. സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളി ആതിഥേയര്‍ കൂടിയായ ഫ്രാന്‍സ് ആയിരുന്നു.

1998-ലെ ഫ്രാന്‍സ് ലോകകപ്പിലാണ് ക്രൊയേഷ്യ ആദ്യമായി ഫിഫ വേള്‍ഡ് കപ്പ് വേദിയിലെത്തുന്നത്. അന്ന് ആര്‍ക്കും ക്രൊയേഷ്യയെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. ലോക ഫുട്ബോളിനെ അടക്കി വാഴുന്ന മഹാരഥന്‍മാര്‍ വിവിധ ടീമുകളിലായി അന്ന് പന്ത് തട്ടിയിരുന്നു. എന്നാല്‍, എല്ലാ പ്രവചനങ്ങളും അട്ടിമറിച്ച് ക്രൊയേഷ്യ സെമി ഫൈനലിലെത്തി. സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളി ആതിഥേയര്‍ കൂടിയായ ഫ്രാന്‍സ് ആയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സ് ക്രൊയേഷ്യയെ കീഴടക്കി. ആദ്യ ലോകകപ്പില്‍ തന്നെ സെമി ഫൈനല്‍ പ്രവേശനം സാധ്യമാക്കിയ ക്രൊയേഷ്യ വമ്പന്‍മാരെ അട്ടിമറിക്കാന്‍ കഴിവുള്ള കരുത്തന്‍മാരാണെന്ന് ലോകം വിധിയെഴുതി. എന്നാല്‍, സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിനേറ്റ തോല്‍വി ക്രൊയേഷ്യയെ വേദനിപ്പിച്ചു. തുടര്‍ന്ന് നടന്ന ലൂസേഴ്സ് സെമി ഫൈനലില്‍ നെതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. അന്ന് ലോകകപ്പ് എന്ന സ്വപ്നം തങ്ങളുടെ കയ്യില്‍ നിന്ന് തട്ടിയകറ്റിയ ഫ്രാന്‍സാണ് റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. അന്നത്തെ ഇരു ടീമുകളിലെയും താരങ്ങള്‍ ഇന്നെവിടെയാണ്? കാണാം ആ താരങ്ങള്‍ ഇന്ന് എന്ത് ചെയ്യുന്നുവെന്ന്..

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍